TRENDING:

മുഖം സൗന്ദര്യം വർധിപ്പിക്കുന്ന ടിപ്പുമായി നയൻതാര; താരത്തിന്റെ പഴയകാല വീഡിയോ വൈറലാവുന്നു

Last Updated:

An old programme video of Nayanthara going viral on social media | അവതാരകയായിരുന്ന കാലത്തെ നയൻതാരയുടെ വീഡിയോ വൈറൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
'മനസ്സിനക്കരെ'യിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ തിരുവല്ലാക്കാരി ഡയാന മറിയം കുര്യൻ എന്ന നയൻതാര. ആദ്യ ചിത്രത്തിൽ ജയറാമിന്റെ നായികയായി തുടങ്ങിയ നയൻസ് ഇന്ന് തെന്നിന്ത്യൻ സിനിയിൽ വെന്നിക്കൊടി പാറിച്ച ലേഡി സൂപ്പർ സ്റ്റാറാണ്.
advertisement

'അയ്യാ' എന്ന ചിത്രത്തിലൂടെയാണ് നയൻ‌താര തമിഴിൽ അരങ്ങേറ്റം കുറിച്ചത്. അന്യ ഭാഷകളിലെ തിരക്കേറിയ നടിയായതോടു കൂടി നയൻസിനെ മലയാള സിനിമക്ക് കണികാണാൻ പോലും കിട്ടാത്ത അവസ്ഥയായി. ചന്ദ്രമുഖിയിലൂടെ സ്റ്റൈൽ മന്നൻ രജനികാന്തിന്റെ നായികയായി. രജനിയുടെ ഏറ്റവും പുതിയ ചിത്രം ദർബാറിലും നായിക നയൻസാണ്.

Also read: ബിഗ് ബോസ് പുതിയ സീസൺ ആരംഭിക്കാൻ തയാറെടുക്കുന്നോ?

അമ്മ ഒരു ചക്ക ഇടാൻ പറഞ്ഞു, പക്ഷെ മോൻ സിനിമാ നടനാണെന്ന കാര്യം പ്ലാവിനറിയില്ലല്ലോ; രസകരമായ അനുഭവവുമായി ഇഷ്‌ട നടൻ

advertisement

പക്ഷെ ഇതിനെല്ലാം മുൻപ് അവതാരകയും മോഡലുമായ നയൻതാരയെ അധികമാർക്കും പരിചയമില്ലായിരിക്കും. നയൻ‌താര അവതാരകയായി എത്തിയ ഒരു പരിപാടിയുടെ വീഡിയോ വൈറലാവുകയാണ്. സൗന്ദര്യ വർധനത്തിന് പ്ലാസ്റ്റിക് സർജറിയുടെ പ്രാധാന്യത്തെപ്പറ്റി പരിപാടി അവതരിപ്പിക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. വീഡിയോ ചുവടെ:

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Film/
മുഖം സൗന്ദര്യം വർധിപ്പിക്കുന്ന ടിപ്പുമായി നയൻതാര; താരത്തിന്റെ പഴയകാല വീഡിയോ വൈറലാവുന്നു
Open in App
Home
Video
Impact Shorts
Web Stories