മാഹിയിൽ നടന്ന ചടങ്ങിൽ ജോൺ ബ്രിട്ടാസ് എം.പി. പോസ്റ്റർ പ്രകാശനം ചെയ്തു. ചടങ്ങിൽ എം. മുകുന്ദൻ, യുനിസിയോ, കൈതപ്രം ദാമോദരൻ നമ്പൂതിരി, രമേശ് പറമ്പത്ത് എംഎൽഎ, വി.എം. ഇബ്രാഹിം, എൻ.പി. ഉല്ലേഗ്, ശിഹാബുദ്ധീൻ പൊയ്തുംകടവ്, പ്രദീപ് ചൊക്ലി , കെ.പി. ശ്രീശൻ, ഇ.എം. അഷറഫ്, സോമൻ പന്തക്കൽ എന്നിവർ പ്രസംഗിച്ചു.
അപർണ്ണയെ കൂടാതെ മജീഷ്യൻ ഗോപിനാഥ് മുതുകാട്, ബാലതാരം ശ്രീപത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാവുന്നു. നിലവിൽ ഇംഗ്ലീഷ് പഠിപ്പിച്ചും ഫോട്ടോ ഷൂട്ടുകളുമൊക്കെയായി സജീവമായ അപർണ, ചലച്ചിത്ര രംഗത്തേക്ക് കടന്നിരിക്കുകയാണ്. ആദ്യമായി ഒരു മലയാള സിനിമയിൽ കേന്ദ്ര കഥാപാത്രമായും, ഗായികയായും അരങ്ങേറുകയാണ് ഈ ചിത്രത്തിലൂടെ അപർണ.
advertisement
Also read: ഷൈൻ ടോം ചാക്കോ, ഷെയിൻ നിഗം; സാന്ദ്ര തോമസ് നിർമിക്കുന്ന ‘ലിറ്റിൽ ഹാർട്സ്’ ആരംഭിച്ചു
നിർമ്മാതാവ് മൻസൂർ പള്ളൂരും, സംവിധായകൻ ഇ.എം അഷ്റഫും ചേർന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിനിമയിലെ പ്രധാന അഭിനേതാക്കളായ കഥാപാത്രങ്ങളെ ഉൾക്കൊളിച്ച മോഷൻ പോസ്റ്റർ പുറത്തുവന്നിരുന്നു.
സുബിൻ എടപ്പകത്താണ് സഹ നിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കെ.പി. ശ്രീശൻ, ഡി.ഒ.പി.: സജീഷ് രാജ്, മ്യൂസിക്: യുനിസിയോ, പശ്ചാത്തല സംഗീതം: റോണി റാഫേൽ, പ്രൊഡക്ഷൻ കൺട്രോളർ: രാധാകൃഷ്ണൻ, എഡിറ്റർ: ഹരി ജി. നായർ, ഗാനരചന: പ്രഭാവർമ്മ, മൻസൂർ പള്ളൂർ, രാജു ജോർജ്, ആർട്ട്: ഹരിദാസ് ബക്കളം, മേക്കപ്പ്: പ്രജിത്ത്, കോസ്റ്റ്യൂംസ്: പുഷ്‌പലത, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷൈജു ദേവദാസ്, വി.എഫ്.എക്സ്.: വിജേഷ് സി.ആർ., സ്റ്റിൽസ്: എൻ.എം. താഹിർ, അജേഷ് ആവണി, പി.ആർ.ഒ.: പി. ശിവപ്രസാദ്, ഡിസൈൻസ്: സജീഷ് എംഡിസൈൻസ്.