ഷൈൻ ടോം ചാക്കോ, ഷെയിൻ നിഗം; സാന്ദ്ര തോമസ് നിർമിക്കുന്ന 'ലിറ്റിൽ ഹാർട്സ്' ആരംഭിച്ചു

Last Updated:

ഭീഷ്മപർവ്വം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനഘ മരുതോരയാണ് നായിക

ലിറ്റിൽ ഹാർട്സ്
ലിറ്റിൽ ഹാർട്സ്
സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷൈൻ ടോം ചാക്കോ, ഷെയിൻ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാന്ദ്ര തോമസും വിൽ‌സൺ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രം ‘ലിറ്റിൽ ഹാർട്സി’ന്റെ (Little Hearts) പൂജ കട്ടപ്പനയിൽ നടന്നു. നടൻ രൺജി പണിക്കർ ഭദ്രദീപം തെളിച്ചു. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം ‘നല്ല നിലാവുള്ള രാത്രി’യിൽ ബാബുരാജ്, ചെമ്പൻ വിനോദ്, ജിനു ജോസഫ്, ബിനു പപ്പു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു.
എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ചേർന്നുള്ള രണ്ടാമത്തെ ചിത്രമാണിത്. സംവിധാന മികവിൽ പ്രേക്ഷക പ്രശംസ നേടിയ, അർജുൻ അശോകൻ നായകനായെത്തിയ മെമ്പർ അശോകൻ ആണ് ഇവരുടെ ആദ്യ ചിത്രം.
അഭിനയ പ്രതിഭകൊണ്ട് പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ ഒരു ഗംഭീര താരനിര തന്നെയുണ്ട് ചിത്രത്തിൽ. ഭീഷ്മപർവ്വം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനഘ മരുതോരയാണ് നായിക.
ധ്യാൻ ശ്രീനിവാസൻ, ബാബുരാജ്, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയോരമേഖലയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. കളർഫുൾ കോമഡി എന്റർടൈനർ ആയിരിക്കും ചിത്രം.
advertisement
വ്യത്യസ്തമായ മൂന്ന് പേരുടെ പ്രണയവും, ഇവരുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന ആൾക്കാരും, തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ലിറ്റിൽ ഹാർട്സിന്റെ തിരക്കഥ ഒരുക്കുന്നത് രാജേഷ് പിന്നാടൻ. ബിജു മേനോൻ- റോഷൻ മാത്യു ചിത്രം ‘ഒരു തെക്കൻ തല്ല് കേസ്’, റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ എന്നീ ചിത്രങ്ങളുടെ തിരക്കഥയും രാജേഷിന്റെതായിരുന്നു.
ഏഴ് പാട്ടുകളുള്ള ചിത്രത്തിന്റെ സംഗീതം കൈലാസ് മേനോൻ, ക്യാമറ- ലുക്ക് ജോസ്, എഡിറ്റർ- നൗഫൽ അബ്ദുള്ള, പ്രൊഡക്ഷൻ ഹെഡ്- അനിറ്റാരാജ് കപിൽ, ക്രിയേറ്റീവ് ഹെഡ്- ഗോപികാ റാണി, ക്രിയേറ്റീവ് ഡയറക്ടർ- ദിപിൽദേവ്, പ്രൊഡക്ഷൻ കൺട്രോളർ- ഡേവിസൺ സി.ജെ., മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം- അരുൺ മനോഹർ, ആർട്ട്- അരുൺ ജോസ്, കൊറിയോഗ്രഫി- റിഷ്ദാൻ അബ്ദുൾ റഷീദ്, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- അനീഷ് ബാബു, ഡിസൈൻസ്- ഏസ്ത്തറ്റിക് കുഞ്ഞമ്മ.
മലയാളം വാർത്തകൾ/ വാർത്ത/Film/
ഷൈൻ ടോം ചാക്കോ, ഷെയിൻ നിഗം; സാന്ദ്ര തോമസ് നിർമിക്കുന്ന 'ലിറ്റിൽ ഹാർട്സ്' ആരംഭിച്ചു
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement