TRENDING:

Arjun Sarja | മലയാള സിനിമയിൽ വീണ്ടും നായകനാവാൻ അർജുൻ സർജ, കൂടെ നിക്കി ഗൽറാണിയും; അണിയറയിൽ 'വിരുന്ന്' പുരോഗമിക്കുന്നു

Last Updated:

അർജുൻ സർജയും നിക്കി ഗിൽറാണിയും ഒന്നിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുങ്ങുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജാക്ക് ആൻഡ് ഡാനിയേലിനു ശേഷം നടൻ അർജുൻ സർജ (Arjun Sarja) മലയാള സിനിമയിൽ നായകനാവുന്നു. വരാലിനു ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘വിരുന്ന്’ (Virunnu) ആണ് അർജുന്റെ മലയാള പ്രവേശത്തിന് കാരണമാകുന്ന ചിത്രം. അർജുൻ സർജയും നിക്കി ഗിൽറാണിയും ഒന്നിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുങ്ങുക. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മിക്കുന്ന ചിത്രത്തിൽ അർജുനേയും നിക്കി ഗിൽറാണിയെയും കൂടാതെ മുകേഷും ഗിരീഷ് നെയ്യാറും അജു വർഗീസും മുഖ്യ വേഷങ്ങളിൽ എത്തുന്നു.
advertisement

ബൈജു സന്തോഷ്‌, ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, സോനാ നായർ, മൻരാജ്, സുധീർ, കൊച്ചു പ്രേമൻ, പൂജപ്പുര രാധാകൃഷ്ണൻ, വി.കെ. ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിൻ സാബ്, പോൾ തടിക്കാരൻ, എൽദോ, Adv. ശാസ്‌തമംഗലം അജിത് കുമാർ, രാജ്‌കുമാർ, സനൽ കുമാർ, അനിൽ പത്തനംതിട്ട,അരുന്ധതി, ശൈലജ, നാൻസി, ജീജാ സുരേന്ദ്രൻ തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ.

Also read: Madhura Monohara Moham | സ്റ്റെഫി സേവ്യർ ആദ്യമായി സംവിധായകയാവുന്ന ചിത്രം; ‘മധുര മനോഹര മോഹം’ ജൂൺ റിലീസ്

advertisement

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ രൂപത്തിൽ ആരംഭിക്കുന്ന കഥ വികസിക്കുന്നത് അപ്രതീക്ഷിതമായ പുതിയ കാഴ്ചകളിലേക്കാണ്. ക്ലൈമാക്സ്‌ വരെ സസ്പെൻസ് നിലനിത്തുന്ന സിനിമയുടെ കഥ തിരക്കഥ സംഭാഷണം ദിനേശ് പള്ളത്ത് ആണ്. രവിചന്ദ്രനും പ്രദീപ് നായരുമാണ് ക്യാമറമാൻമാർ.

സംഗീതം – രതീഷ് വേഗ, സാനന്ദ് ജോർജ്; പശ്ചാത്തലസംഗീതം -റോണി റാഫെൽ, എഡിറ്റർ – വി.ടി. ശ്രീജിത്ത്‌, ആർട്ട്‌ ഡയറക്ടർ – സഹസ് ബാല, മേക്കപ്പ് – പ്രദീപ് രംഗൻ, കോസ്റ്റും – അരുൺ മനോഹർ, തമ്പി ആര്യനാട്, പ്രൊഡക്ഷൻ ഡിസൈനർ – ബാദുഷ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനിൽ അങ്കമാലി, രാജീവ്‌ കുടപ്പനകുന്ന്, പ്രൊഡക്ഷൻ മാനേജർ -അഭിലാഷ് അർജുൻ, ഹരി ആയൂർ, സജിത്ത് ലാൽ; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അനിൽ കുമാർ നെയ്യാർ, ലിറിക്‌സ് – റഫീഖ് അഹമ്മദ്‌, ബി.കെ. ഹരിനാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുരേഷ് ഇളമ്പൽ, അസോസിയേറ്റ് ഡയറക്ടർ- അവു രാജ പാണ്ടിയൻ, സജിത്ത് ബാലകൃഷ്ണൻ, വി എഫ് എക്സ്- ഡി ടി എം- സൂപ്പർവിഷൻ ലവകുശ, ആക്ഷൻ -ശക്തി ശരവണൻ, കലി അർജുൻ, പി.ആര്‍.ഒ.- പി.ആർ.ഓ: പി.ശിവപ്രസാദ്, സുനിത സുനിൽ, സ്റ്റിൽ -ശ്രീജിത്ത്‌ ചെട്ടിപ്പടി, ഡിസൈൻ- ആന്റണി സ്റ്റീഫൻ.

advertisement

Summary: Actor Arjun Sarja is back in Malayalam cinema in Kannan Thamarakulam directed Virunnu. This is comeback after playing protagonist in Dileep movie Jack and Daniel. Nikki Galrani is female lead

മലയാളം വാർത്തകൾ/ വാർത്ത/Film/
Arjun Sarja | മലയാള സിനിമയിൽ വീണ്ടും നായകനാവാൻ അർജുൻ സർജ, കൂടെ നിക്കി ഗൽറാണിയും; അണിയറയിൽ 'വിരുന്ന്' പുരോഗമിക്കുന്നു
Open in App
Home
Video
Impact Shorts
Web Stories