advertisement

Madhura Monohara Moham | സ്റ്റെഫി സേവ്യർ ആദ്യമായി സംവിധായകയാവുന്ന ചിത്രം; 'മധുര മനോഹര മോഹം' ജൂൺ റിലീസ്

Last Updated:

ചിരിയുടെ പശ്ചാത്തലത്തിൽ ഒരു മുഴുനീള എന്റർടൈൻമെന്റാണ് സ്റ്റെഫിയും സംഘവും ഒരുക്കിയിരിക്കുന്നത്

മധുര മനോഹര മോഹം
മധുര മനോഹര മോഹം
മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധായകയാവുന്ന ‘മധുര മനോഹര മോഹം’ ജൂൺ 16ന് തിയെറ്ററുകളില്‍ എത്തുന്നു. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദ്ധീന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ബുള്ളറ്റ് ഡയറീസ് എന്ന് ചിത്രത്തിന് ശേഷം B3M ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്. ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ക്യാമറ.
ചിരിയുടെ പശ്ചാത്തലത്തിൽ ഒരു മുഴുനീള എന്റർടൈൻമെന്റാണ് സ്റ്റെഫിയും സംഘവും ഒരുക്കിയിരിക്കുന്നത്.
ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹിഷാം അബ്ദു ള്‍വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹിഷാമിനെക്കൂടാതെ നവാഗതനായ ജിബിന്‍ ഗോപാലും ചിത്രത്തിന്റെ സംഗീതസംവിധാനം, പശ്ചാത്തലസംഗീതം എന്നിവ നിര്‍വഹിക്കുകയും പ്രൊമോ സോങ്ങ് ഒരുക്കുകയും ചെയ്തിട്ടുണ്ട്. വിജയ രാഘവന്‍, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
advertisement
അപ്പു ഭട്ടതിരി, മാളവിക വി.എന്‍. എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സ്യമന്തക് പ്രദീപ്, ആര്‍ട്ട് ഡയറക്ടര്‍- ജയന്‍ ക്രയോണ്‍, മേക്കപ്പ്- റോണക്സ് സേവിയര്‍.
കോസ്റ്റ്യൂം- സനൂജ് ഖാന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സുഹൈല്‍ വരട്ടിപ്പള്ളിയല്‍, എബിന്‍ ഇഎ (ഇടവനക്കാട്), സൗണ്ട് ഡിസൈനര്‍- ശങ്കരന്‍ എഎസ്, കെ.സി. സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സ്- വിഷ്ണു സുജാതന്‍
പിആര്‍ഒ- വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്; സ്റ്റില്‍സ്- രോഹിത് കെ. സുരേഷ്, ഡിസൈനുകള്‍- യെല്ലോ ടൂത്ത്‌സ്, കൊറിയോഗ്രാഫര്‍- ഇംതിയാസ് അബൂബക്കർ.
advertisement
Summary: Madhura Manohara Moham, a Malayalam movie directed by costume designer Stephy Zaviour announced it new release date in June. A family entertainer, it is, MMM has on board seasoned actors like Bindu Panicker, Rajisha Vijayan, Sharafudeen et.al. The film is coming on June 16
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
Madhura Monohara Moham | സ്റ്റെഫി സേവ്യർ ആദ്യമായി സംവിധായകയാവുന്ന ചിത്രം; 'മധുര മനോഹര മോഹം' ജൂൺ റിലീസ്
Next Article
advertisement
'ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി'; ഇസ്രായേലിന് നേരെ തൊടുത്ത മിസൈലിൽ ഇറാന്റെ സന്ദേശം
'ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി'; ഇസ്രായേലിന് നേരെ തൊടുത്ത മിസൈലിൽ ഇറാന്റെ സന്ദേശം
  • ഇസ്രായേലിന് നേരെ മിസൈൽ ആക്രമണത്തിൽ ഇന്ത്യ, സ്പെയിൻ, പാകിസ്ഥാൻ, ജർമ്മനി ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തി

  • ഇറാൻ മിസൈലിൽ സന്ദേശങ്ങൾ എഴുതിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതായി റിപ്പോർട്ട്

  • ജമ്മു കശ്മീരിലെ ഷിയാ വിഭാഗം ഇറാനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പണം, ആഭരണം, കന്നുകാലികൾ സംഭാവനയായി നൽകി

View All
advertisement