നമസ്കാരം
എന്തൊരു കഷ്ടമാണ് ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാൻ പറ്റാത്ത ലോകം ആകുകയാണോ ഇത് ?? എല്ലാര്ക്കും ജീവിക്കണം ഇല്ലാകഥകളിൽ ഇക്കിളി ചേർത്ത് ഉണ്ടാക്കിയല്ലാ ജീവിത മാർഗ്ഗം കണ്ടെത്തേണ്ടത്!! ഇത്തരം ഓൺലൈൻ സൈറ്റുകളിൽ ജീവിക്കുന്നത് കൊണ്ട് സൗഹൃദം എന്ന വാക്കിന്റെ അർത്ഥം അറിയാൻ പാടില്ല എന്നൊരു നിർബന്ധം കൊണ്ടുനടക്കരുത്..!! ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ ചേർത്ത് പിടിക്കുകതന്നെ ചെയ്യും അത് ആണായാലും പെണ്ണ് ആയാലും!! കടലാസ്സു വിമാനങ്ങളുടെ ആകാശയുദ്ധത്തിനു താല്പര്യമില്ല!! സൗഹൃദങ്ങൾ പറന്നുയരട്ടെ!! പെൺകുട്ടികൾ പറന്നു ഉയരുന്ന നാടാണിത്!! “ഉയരെ” അങ്ങനെ ഉയരട്ടെ!!
advertisement
പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് അരുൺ ഗോപിയുടെ തിയേറ്ററിലെത്തിയ ഏറ്റവും ഒടുവിലത്തെ ചിത്രം. ഇക്കഴിഞ്ഞ ഫെബ്രുവരി മാസം ഒൻപതാം തിയ്യതി ആയിരുന്നു അധ്യാപികയായ വൈറ്റില സ്വദേശിനി സൗമ്യ ജോണിനെ അരുൺ ഗോപി വിവാഹം കഴിക്കുന്നത്. 2014 ഫെബ്രുവരി മാസത്തിൽ ആയിരുന്നു മീര ജാസ്മിന്റെയും അരുൺ ജോൺ ടൈറ്റസിന്റെയും വിവാഹം. ശേഷം സജീവ അഭിനയ രംഗത്തുനിന്നും കുറച്ചു കാലം മാറി നിന്ന മീര, സിനിമയിൽ തിരിച്ചു വരവ് നടത്തിയിരുന്നു.
