TRENDING:

Madhura Manohara Moham | ന്യൂ ജെനറേഷനൊപ്പം റെഡ് കാർപെറ്റിൽ ബിന്ദു പണിക്കർ; 'മധുര മനോഹര മോഹം' ഗാനരംഗം പുറത്ത്

Last Updated:

'രതി പുഷ്പം' എന്ന ഗാനം ആടിത്തകർത്ത ഡാൻസർ റംസാനാണ് പ്രൊമോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാള സിനിമയിലെ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ (Stephy Xavior) ആദ്യമായി സംവിധായകയാവുന്ന മധുര മനോഹര മോഹത്തിലെ പ്രൊമോ ഗാനം പുറത്തിറങ്ങി. ജിബിൻ ഗോപാൽ സംഗീതസംവിധാനം ചെയ്ത് ആലപിച്ച ഗാനം രചിച്ചിരിക്കുന്നത് സുഹൈൽ കോയയാണ്. ‘രതി പുഷ്പം’ എന്ന ഗാനം ആടിത്തകർത്ത ഡാൻസർ റംസാനാണ് പ്രൊമോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത്. ഏറെ കളർഫുൾ ആയ ദൃശ്യങ്ങളോടെയാണ് ഗാനരംഗത്തിന്റെ മേക്കിംഗ്.
മധുരമനോഹര മോഹം
മധുരമനോഹര മോഹം
advertisement

കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദ്ധീന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഗാനരംഗത്തിൽ ബിന്ദു പണിക്കരെ റെഡ് കാർപെറ്റിൽ കാണാം.

Also read: ‘തറവാടിൻ്റെ അന്തസ്സു പോകണ്ടായെന്നു പറഞ്ഞു ലോണെടുത്തു വാങ്ങിയതാ പശുക്കളെ’: സ്റ്റെഫി സേവ്യറിന്റെ ‘മധുരമനോഹര മോഹം’ ട്രെയ്‌ലർ

ബുള്ളറ്റ് ഡയറീസ് എന്ന് ചിത്രത്തിന് ശേഷം B3M ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്. ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ക്യാമറ.

advertisement

ചിരിയുടെ പശ്ചാത്തലത്തിൽ ഒരു മുഴുനീള എന്റർടൈൻമെന്റാണ് സ്റ്റെഫിയും സംഘവും ഒരുക്കിയിരിക്കുന്നത്.

ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹിഷാം അബ്ദുള്‍വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ഹിഷാമിനെക്കൂടാതെ നവാഗതനായ ജിബിന്‍ ഗോപാലും ചിത്രത്തിന്റെ സംഗീതസംവിധാനം, പശ്ചാത്തലസംഗീതം എന്നിവ നിര്‍വഹിക്കുകയും പ്രൊമോ സോങ്ങ് ഒരുക്കുകയും ചെയ്തിട്ടുണ്ട്. വിജയ രാഘവന്‍, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

advertisement

അപ്പു ഭട്ടതിരി, മാളവിക വി.എന്‍. എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, ആര്‍ട്ട് ഡയറക്ടര്‍: ജയന്‍ ക്രയോണ്‍, മേക്കപ്പ്: റോനെക്‌സ് സേവിയര്‍.

കോസ്റ്റ്യൂം: സനൂജ് ഖാന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: സുഹൈല്‍ വരട്ടിപ്പള്ളിയല്‍, എബിന്‍ ഇഎ (ഇടവനക്കാട്), സൗണ്ട് ഡിസൈനര്‍: ശങ്കരന്‍ എഎസ്, കെ.സി. സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതന്‍

പി.ആര്‍.ഒ.: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്, ഡിസൈനുകള്‍: യെല്ലോടൂത്ത്‌സ്, കൊറിയോഗ്രാഫര്‍: ഇംതിയാസ് അബൂബക്കർ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Madhura Manohara Moham | ന്യൂ ജെനറേഷനൊപ്പം റെഡ് കാർപെറ്റിൽ ബിന്ദു പണിക്കർ; 'മധുര മനോഹര മോഹം' ഗാനരംഗം പുറത്ത്
Open in App
Home
Video
Impact Shorts
Web Stories