സിദ്ധു ജോനലഗഡയുംശ്രദ്ധ ശ്രീനാഥും പ്രധാന വേഷത്തിലെത്തിയ തെലുങ്കു ചിത്രം കൃഷ്ണ ആന്റ് ഹിസ് ലീല എന്ന ചിത്രമാണ് പ്രതിഷേധത്തിന് കാരണം.
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് നെറ്റ്ഫ്ലിക്സിനെതിരെ പ്രതിഷേധം നടക്കുന്നത്. ഹിന്ദു ദൈവത്തെ അപമാനിക്കുന്നതരത്തിലാണ് സിനിമയുടെ കഥയെന്നാണ് പ്രധാന ആരോപണം.
You may also like:ആട് കുഴിയിൽ വീണു; രക്ഷിക്കാൻ തലകീഴായി കുഴിയിലേക്ക്; പിന്നെ സംഭവിച്ചത്; Viral Video പങ്കുവെച്ച് അസം ADGP [NEWS]Power Bill Shock| ഇലക്ട്രിസിറ്റി ബില്ല് ഷോക്കേറ്റ് തപ്സി പാനുവും; ജൂൺ മാസത്തെ ബില്ല് കണ്ട് കണ്ണു തള്ളി താരം [PHOTO] മറ്റ് സംസ്ഥാനങ്ങളിൽ രോഗം സ്ഥിരീകരിച്ചവരിൽ കേരളത്തിൽ നിന്ന് പോയവരും; ഉറവിടം കണ്ടെത്താന്‍ നിർദേശം [NEWS]
ഒന്നിലധികം സ്ത്രീകളുമായി അടുപ്പമുള്ള കൃഷ്ണ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ക്ഷണം എന്ന ത്രില്ലറിന് ശേഷം രവികാന്ത് പേരെപു സംവിധാനം ചെയ്ത ചിത്രമാണിത്.
പ്രേക്ഷകരെ കൂട്ടാൻ നെറ്റ്ഫ്ലിക്സ് അഡൽട്ട് കണ്ടന്റ് കുത്തിക്കയറ്റുന്നുവെന്നും ആരോപണമുന്നയിക്കുന്നവർ പറയുന്നു. ഇത് ഇന്ത്യൻ സംസ്കാരത്തിന് എതിരാണെന്നും വാദിക്കുന്നു.
അതേസമയം, വിവാദങ്ങൾക്കിടയിലും നെറ്റ്ഫ്ലിക്സിൽ ട്രെന്റിങ് ലിസ്റ്റിലാണ് സിനിമയുള്ളത്.