ഇടുങ്ങിയ കുഴിയിൽ വീണ ആടിനെ രക്ഷിക്കാൻ തലകീഴെ കുഴിയിലേക്കിറങ്ങിയ യുവാവ്. യുവാവിന്റെ കാല് പിടിച്ച് തലകീഴായി ഇറക്കിയത് സുഹൃത്തുക്കളും. സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയുള്ള ഉള്ളടക്കമാണിത്.
അൽപ്പം നെഞ്ചിടിപ്പോടെയല്ലാതെ വീഡിയോ കണ്ട് തീർക്കാനാകില്ല. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ ആയാൽ കയ്യിൽ നിന്ന് പോകാം. പക്ഷേ, അകത്തേക്ക് പോയ ആൾ ആടുമായിട്ട് തിരിച്ചു കയറുന്ന കാഴ്ച്ച ആശ്വാസകരമാണ്.
ഇതിനകം ഒരു ലക്ഷത്തിന് മുകളിൽ പേരാണ് വീഡിയോ കണ്ടത്. രക്ഷാപ്രവർത്തനം നടത്തിയ യുവാക്കളെ അഭിനന്ദിച്ചുകൊണ്ടുള്ള നിരവധി കമന്റുകളുമുണ്ട്.
ഇത്തരം കുഴികളിൽ കുടുങ്ങി നിരവധി പേർ ദാരുണമായി മരിച്ച സംഭവങ്ങൾ ഉണ്ടെന്നിരിക്കേ മുന്നൊരുക്കങ്ങളില്ലാത്താ ഇത്തരം രക്ഷാപ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും ചിലർ കമന്റിൽ പറയുന്നുണ്ട്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.