TRENDING:

ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ആളെ വേണം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആളെ വിളിച്ചു ഡ്രൈവിംഗ് ലൈസൻസ് തരുന്ന രീതി അത്ര പരിചിതമല്ലെങ്കിലും അതിവിടെ സംഭവിക്കുകയാണ്. മുന്നോട്ടു വയ്ക്കുന്ന നിബന്ധനകൾ അനുയോജ്യമെങ്കിൽ ധൈര്യമായി പോന്നോളൂ. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിലേക്കാണ് ആളെ ആവശ്യം. ജീൻ പോൾ ലാൽ സംവിധാനം ചെയ്ത്, സച്ചി തിരക്കഥ രചിക്കുന്ന ചിത്രത്തിലേക്ക് നടീ നടന്മാരെ വേണം. 23നും 30നും മദ്ധ്യേ പ്രായമുള്ള നടന്മാരും, 35നും 50നും ഇടയിൽ പ്രായമുള്ള പുരുഷ, സ്ത്രീ കഥാപാത്രങ്ങളെയുമാണ് ആവശ്യം.
advertisement

ഡ്രൈവിംഗ് ലൈസൻസ് രൂപത്തിൽ ചെയ്തിരിക്കുന്ന കാസ്റ്റിംഗ് കോൾ കാർഡാണ് ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നത്. എന്തായാലും നായകന്മാരെ ആവശ്യമെന്നു പറയുന്നില്ല. പക്ഷെ ഈ അവസരം പ്രയോജനപ്പെടുത്തിയാൽ ഒരുപക്ഷെ ഭാവിയിൽ നായക നിരയിലേക്കുയർന്നേക്കാം എന്ന സാധ്യതയും തള്ളിക്കളയുന്നില്ല. നായികയുടെ കാര്യവും പ്രത്യേകിച്ച് കാണുന്നില്ല.

ലൂസിഫർ, കാളിയൻ, ആട് ജീവിതം ചിത്രങ്ങൾക്ക് കൂടാതെ പൃഥ്വിരാജ് അഭിനയിക്കുന്ന മറ്റൊരു സിനിമ ഡ്രൈവിംഗ് ലൈസൻസ് ആവും. അതിനു ശേഷം കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രതെഴ്സ് ഡേയിലെ നായക കഥാപാത്രവും പൃഥ്വിരാജാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Film/
ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ആളെ വേണം