TRENDING:

Charmila | ചാർമിള വീണ്ടും വെള്ളിത്തിരയിൽ; ചിത്രം 'കുറുനരി'

Last Updated:

നടി ആദ്യമായി ഒരു ആക്ഷൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'കുറുനരി'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചലച്ചിത്ര താരം ചാർമിള വീണ്ടും മലയാള സിനിമയിൽ. നടി ആദ്യമായി ഒരു ആക്ഷൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘കുറുനരി’. ഹാരിസ് കെ. ഇസ്മയിൽ രചനയും സംവിധാനവും നിർവഹിക്കുന്ന ‘കുറുനരി’ എന്ന ചിത്രത്തിൽ വിഷ്ണു ജി. നാഥ്‌, ബിജി ബിജു എന്നിവർ നായികാ നായകന്മാരാവുന്നു.
ചാർമിള
ചാർമിള
advertisement

എൻ.എം. ബാദുഷ, നാരായണൻ കുട്ടി, വഞ്ചിയൂർ പ്രവീൺ കുമാർ,

ആലപ്പി സുദർശൻ എന്നിവർക്കൊപ്പം പുതുമുഖങ്ങളായ

സിജോ സജാദ്, ദീപ്തി മനോജ്‌, വിഷ്ണു കെ.സി., പ്രദീപ്‌, മുഹ്സിൻ ബാപ്പു, ഷിബു വിളവിനാൽ, അജു ജോർജ് വർഗീസ്, അസ്മിൻ സുധീർ, അമ്പിളി, ചിപ്പി തിലകൻ തുടങ്ങിയവരും അഭിനയിക്കുന്നു.

Also read: സിജു വിത്സന്റെ ‘പഞ്ചവത്സര പദ്ധതി’യുടെ ആദ്യഘട്ടം പൂർത്തിയായി; ‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം നായകനാവുന്ന ചിത്രം

advertisement

സ്കൈ ബ്ലൂ പിക്ച്ചേഴ്‌സിന്റെ ബാനറിൽ വിഷ്ണു ജി. നാഥ്‌ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ലിപിൻ നാരായണൻ നിർവഹിക്കുന്നു. ഗാനരചനയും സംഗീത സംവിധാനവും ഷിഫ്കത്ത് റാഫി നിർവ്വഹിക്കുന്നു.

എഡിറ്റർ- അനൂപ്, പ്രൊഡക്ഷൻ കൺട്രോളർ- തമ്പി വർഗീസ്, ആർട്ട്‌ -കമൽ, കോസ്റ്റും – റോസിയ, സ്റ്റിൽ- അഭിലാഷ് ഇടമൺ, മേക്കപ്പ് – അബ്ദു ഗുഡലൂർ, അസോസിയേറ്റ് – ഡോക്ടർ സോഫിയ തരകൻ, പി.ആർ.ഒ. – എ.എസ്. ദിനേശ്.

പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തമായി ബോൾഡ് കഥാപാത്രവുമായി ശക്തമായ തിരിച്ചു വരുകയാണ് കുറുനരിയിലൂടെ ചാർമിള. ഇടപ്പള്ളിക്കോട്ടയ്ക്ക് സമീപം പൊന്മനയിൽ ചിത്രീകരണം പുരോഗമിക്കുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Charmila | ചാർമിള വീണ്ടും വെള്ളിത്തിരയിൽ; ചിത്രം 'കുറുനരി'
Open in App
Home
Video
Impact Shorts
Web Stories