സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'യുടെ ആദ്യഘട്ടം പൂർത്തിയായി; 'പത്തൊമ്പതാം നൂറ്റാണ്ടി'നു ശേഷം നായകനാവുന്ന ചിത്രം
- Published by:user_57
- news18-malayalam
Last Updated:
ആദ്യഘട്ട ചിത്രീകരണം ഗുണ്ടൽപേട്ടയിൽ പൂർത്തിയായി
‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ (Siju Wilson) നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ എന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ഗുണ്ടൽപേട്ടയിൽ പൂർത്തിയായി. കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ. ജി. അനിൽകുമാർ നിർമ്മിക്കുന്ന ‘പഞ്ചവത്സര പദ്ധതി’ പി.ജി. പ്രേംലാൽ സംവിധാനം ചെയ്യുന്നു.
‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂർ തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി നിർവ്വഹിക്കുന്നു.
Also read: Rajinikanth | തലൈവര്‍ കേരളത്തില്‍; ജയിലര്‍ ക്ലൈമാക്സ് ചിത്രീകരണം ചാലക്കുടിയില്‍?
സംഗീതം- ഷാൻ റഹ്മാൻ, ഗാനരചന- റഫീഖ് അഹമ്മദ്, എഡിറ്റിംഗ്- കിരൺ ദാസ്. ‘എന്നാ താൻ കേസ് കൊട് ‘ എന്ന ചിത്രത്തിലെ മജിസ്ട്രേറ്റിന്റെ വേഷത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ പി.പി. കുഞ്ഞികൃഷ്ണൻ ഒരു പ്രധാനവേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ. മേനോൻ നായികയാവുന്നു.
advertisement
നിഷ സാരംഗ്, ഹരീഷ് പേങ്ങൻ, സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരക്കാർ തുടങ്ങിയവരും വേഷമിടുന്നു.
എഡിറ്റർ- കിരൺ ദാസ്, സംഗീതം- ഷാൻ റഹ്മാൻ, ഗാനരചന- റഫീഖ് അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ- ബിനു പി.കെ., കല- ത്യാഗു തവന്നൂർ, മേക്കപ്പ്- രഞ്ജിത് മണലിപ്പറമ്പിൽ, വസ്ത്രാലങ്കാരം- വീണ സ്യാമന്തക്, സ്റ്റിൽസ്- ജെസ്റ്റിൻ ജെയിംസ്, പോസ്റ്റർ ഡിസൈൻ- ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രജലീഷ്, ആക്ഷൻ- മാഫിയ ശശി, പി.ആർ.ഒ.-എ.എസ്. ദിനേശ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 24, 2023 10:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'യുടെ ആദ്യഘട്ടം പൂർത്തിയായി; 'പത്തൊമ്പതാം നൂറ്റാണ്ടി'നു ശേഷം നായകനാവുന്ന ചിത്രം


