1959-ല്‍ ഇറങ്ങിയ അംബാല അഞ്ജുളം എന്ന ചിത്രത്തിലൂടെയാണ് കുട്ടി പദ്മിനി തമിഴ് സിനിമാലോകത്ത് എത്തിയത്. ചെറിയ കുട്ടിയായിരിക്കുമ്പോഴേ തമിഴ് സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കുട്ടി പദ്മിനി തമിഴ് സിനിമയില്‍ സജീവമായിരുന്നു. 1965-ല്‍ ഇറങ്ങിയ കുഴന്തയും ദൈവമും എന്ന ചിത്രത്തിലെ അവരുടെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. തമിഴ് സിനിമയിൽ ഈ പുരസ്‌കാരം നേടുന്ന ആദ്യ നടിയാണ് കുട്ടിപദ്മിനി.
അഭിനയം കൂടാതെ സിനിമാ നിര്‍മാണത്തിലേക്കും അവര്‍ കടന്നിരുന്നു. കൃഷ്ണദാസി, റോമപുരി പാണ്ഡ്യന്‍, രാമാനുജര്‍ എന്നിവയെല്ലാം അവർ വൈഷണവി ഫിലിംസ് എന്റര്‍പ്രൈസസ് ലിമിറ്റഡിന് കീഴില്‍ നിര്‍മിച്ചവയാണ്. ഇത് കൂടാതെ കൃഷണദാസിയുടെ ഹിന്ദി വേര്‍ഷനും കുട്ടി പദ്മിനി നിര്‍മിച്ചിരുന്നു.
advertisement
Also read: കൊടുങ്കാറ്റിന് മുന്‍പ് ഉള്ള ഇടിമുഴക്കമാണ് അവൾ ! ജവാനിലെ നയന്‍താരയെ കുറിച്ച് ഷാരൂഖ് ഖാന്‍
തന്റെ മൂന്ന് പെണ്‍മക്കള്‍ക്കുമൊപ്പം യുഎസിലാണ് കുട്ടി പദ്മിനിയുടെ താമസം. അവരുടെ ഒരു മകള്‍ എഴുത്തുകാരിയും രണ്ടാമത്തെ മകള്‍ നിയമബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്നുമാണ് ലഭ്യമായ വിവരം. മൂന്നാമത്തെ മകളാണ് ടോം ക്രൂസിനൊപ്പം അഭിനയിച്ചിരിക്കുന്നത്.
ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ടോം ക്രൂസിന്റെ മിഷന്‍: ഇംപോസിബിള്‍-ഡെഡ് റെക്കണിങ് പാര്‍ട്ട് വൺ ലോകമെമ്പാടും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇന്ത്യയില്‍ നിന്നു മാത്രം ചിത്രം 63 കോടി രൂപ നേടിയിട്ടുണ്ട്. രാജ്യത്ത് നിന്ന് ഇത്ര കളക്ഷന്‍ നേടുന്ന ടോം ക്രൂസിന്റെ ആദ്യ ചിത്രമാണിത്. ആഗോളതലത്തില്‍ 235 മില്ല്യണ്‍ ഡോളര്‍ തുക ചിത്രം റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ നേടിക്കഴിഞ്ഞു. ക്രിസ്റ്റഫര്‍ മക് ക്വാറി സംവിധാനം ചെയ്ത ആക്ഷന്‍-ത്രില്ലര്‍ ചിത്രത്തില്‍ ഹെയ്‌ലി അറ്റ്‌വെല്‍, വനേസ കിര്‍ബി, റെബേക്ക ഫെര്‍ഗുസണ്‍, സൈമണ്‍ പെഗ്, വിങ് റമീസ് എസെയ് മോറേല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Summary: Daughter of Kutty Padmini proudly acted alongside Tom Cruise