കൊടുങ്കാറ്റിന് മുന്‍പ് ഉള്ള ഇടിമുഴക്കമാണ് അവൾ ! ജവാനിലെ നയന്‍താരയെ കുറിച്ച് ഷാരൂഖ് ഖാന്‍
- Published by:Arun krishna
- news18-malayalam
Last Updated:
അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളിലൂടെ നയന്‍സ് ജവാനില്‍ പ്രേക്ഷകരെ അതിശയിപ്പിക്കുമെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്.
advertisement
തമിഴ് സംവിധായകന്‍ അറ്റ്ലി ആദ്യമായി ഒരുക്കുന്ന ഹിന്ദി സിനിമയായ ജവാനില്‍ തെന്നിന്ത്യയിലെ തന്നെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തിലെ ബോളിവുഡ് താര രാജാവിന്‍റെ നായികയായി എത്തുന്നത്. അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളിലൂടെ നയന്‍സ് ജവാനില്‍ പ്രേക്ഷകരെ അതിശയിപ്പിക്കുമെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്.
advertisement
ഇപ്പോഴിതാ സിനിമയിലെ നയന്‍താരയുടെ കഥാപാത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ സൂചന നല്‍കിയിരിക്കുകയാണ് ഷാരൂഖ്. 'കൊടുങ്കാറ്റിന് മുന്‍പ് ഉള്ള ഇടിമുഴക്കമാണ് അവൾ' എന്നാണ് ചിത്രത്തിലെ നയന്‍സിന്‍റെ കാര്യക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച് താരം പറഞ്ഞിരിക്കുന്നത്. മെഷീന്‍ ഗണ്‍ കൈകളിലേന്തി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ധരിച്ച് കറുത്ത കണ്ണടയുമായി നില്‍ക്കുന്ന നയന്‍താരയാണ് പോസ്റ്ററിലുള്ളത്.
advertisement
advertisement
advertisement