TRENDING:

ഭാര്യ കേട്ടു നിൽക്കെ 'സുന്ദരിയെ' വീട്ടിൽ കൊണ്ട് പൊയ്‌ക്കോട്ടേ എന്ന് രൺവീർ

Last Updated:

ദീപിക മുന്നിൽ നിൽക്കുമ്പോഴും രൺവീർ ആ 'സുന്ദരിയുടെ' മുഖത്തു നിന്നും കണ്ണെടുത്തില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭാര്യ ദീപിക പദുകോൺ മുന്നിൽ നിൽക്കുമ്പോഴും രൺവീർ ആ 'സുന്ദരിയുടെ' മുഖത്തു നിന്നും കണ്ണെടുത്തില്ല. പിന്നെ അവൾക്കു ചുറ്റും ഒന്ന് വട്ടമിട്ടു നടന്നു. അംഗപ്രത്യംഗം ഒന്ന് വീക്ഷിച്ചു. ഉടനെ ഒരു ചോദ്യം 'വീട്ടിൽ കൊണ്ട് പൊയ്‌ക്കോട്ടെ' എന്ന്! എങ്ങനെ ചോദിക്കാതിരിക്കും? അതീവ സുന്ദരിയാണിവൾ. ഷാംപെയ്ൻ കളർ ലഹങ്കയും, ഡയമണ്ട്-എമറാൾഡ് നെക് പീസും കമ്മലും ഇട്ടവൾ നിന്നാൽ ദീപികയെക്കാൾ സുന്ദരി അല്ലെന്നു ആരും പറയില്ല. ലണ്ടനിലെ മാഡം തുസാഡ്‌സ് വാക്സ് മ്യൂസിയത്തിലാണ് ദീപികയുടെ ജീവൻ തുടിക്കുന്ന മെഴുകു പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടത്. ദീപികയും, ഭർത്താവ് രൺവീറും മറ്റു കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങായിരുന്നു.
advertisement

2016ലെ ദീപികയുടെ ഐ.ഐ.എഫ്.എ. അവാർഡ് ചടങ്ങിലെ ലുക്കാണ് പ്രതിമയ്ക്ക്. സബ്യസാചി മുഖർജി ഡിസൈൻ ചെയ്ത ലെഹങ്കയാണ്‌ ദീപിക ചടങ്ങിനായി അണിഞ്ഞിരുന്നത്. ദീപികയുടെയും രൺവീറിന്റെ കുടുംബങ്ങൾ അനാച്ഛാദന വേളയിൽ പങ്കെടുത്തു. താരത്തിന്റെ ആഗോള മൂല്യം ഉയർത്തിക്കാട്ടുന്നതായി മാറി മെഴുകു പ്രതിമ. ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, ഐശ്വര്യ റായ് ബച്ചൻ, മാധുരി ദീക്ഷിത് തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ പ്രതിമയും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Film/
ഭാര്യ കേട്ടു നിൽക്കെ 'സുന്ദരിയെ' വീട്ടിൽ കൊണ്ട് പൊയ്‌ക്കോട്ടേ എന്ന് രൺവീർ