ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലെ ഒരു ചിത്രമാണ് സഞ്ജന പങ്കുവെച്ചിരിക്കുന്നത്. താരേ ഗിൻ എന്ന ഗാന രംഗം ഷൂട്ട് ചെയ്യുന്നതിനിടയിലെ ചിത്രമാണിത്.
നിങ്ങൾ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു സീനിലെ സുശാന്തിനോടൊപ്പമുള്ള എന്റെ ഏറ്റവും പ്രിയപ്പെട്ട ബിഹൈൻഡ് ദി സ്ക്രീൻ ചിത്രമാണിത്. എന്തുകൊണ്ടെന്ന് അറിയില്ല, ഈ ഫോട്ടോ കാണുമ്പോഴെല്ലാം എനിക്ക് അൽപ്പം സുഖം തോന്നുന്നു- എന്ന കുറിപ്പോടെയാണ് സഞ്ജന ചിത്രം ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്.
അടുത്തിടെ ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് റിലീസ് ചെയ്തിരുന്നു. ഇതിന് ആരാധകരിൽ നിന്ന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. എ ആർ റഹ്മാനാണ് ഗാനം കംപോസ് ചെയ്തിരിക്കുന്നത്. ടൈറ്റിൽ ട്രാക്ക് പങ്കുവെച്ചുകൊണ്ടും സഞ്ജന ഇൻസ്റ്റയിൽ സുശാന്തിനെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചിരുന്നു. ചിത്രത്തിലെ ഓരോ ടേക്കിനു ശേഷവും തന്നോട് സുശാന്ത് ഓകെ ആണോ എന്ന് ചോദിച്ചിരുന്നതായി സഞ്ജന പറഞ്ഞു.
TRENDING:Kartik Aaryan|കല്യാണം കഴിക്കാൻ ബെസ്റ്റ് ടൈം ലോക്ക്ഡൗൺ കാലമെന്ന് കാർത്തിക് ആര്യൻ; കാരണം ഇതാണ്
[PHOTO]Google| ഡിജിറ്റൽവൽക്കരണം: ഇന്ത്യയിൽ 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിൾ
[NEWS]സീരിയൽ താരത്തിന് കോവിഡ് 19; പരിശോധന കൂടുതൽ പേരിലേക്ക്; ഹിന്ദി സീരിയൽ ചിത്രീകരണം പ്രതിസന്ധിയിൽ
[NEWS]
'ദിൽ ബേചാര'യുടെ ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ട്രെയ്‌ലർ ഹോളിവുഡ് ചിത്രമായ അവഞ്ചേഴ്സ് എൻഡ്ഗെയിം ട്രെയിലറിനെ പിന്നിലാക്കിയിരുന്നു. നവാഗതനായ മുകേഷ് ചാബ്ര സംവിധാനം ചെയ്ത 'ദിൽ ബേചാര' ജൂലൈ 24ന് ഡിസ്‌നി+ഹോട്സ്റ്റാർ വി.ഐ.പി. ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയാണ് റിലീസ് ചെയ്യുന്നത്.