നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സീരിയൽ താരത്തിന് കോവിഡ് 19; പരിശോധന കൂടുതൽ പേരിലേക്ക്; ഹിന്ദി സീരിയൽ ചിത്രീകരണം പ്രതിസന്ധിയിൽ

  സീരിയൽ താരത്തിന് കോവിഡ് 19; പരിശോധന കൂടുതൽ പേരിലേക്ക്; ഹിന്ദി സീരിയൽ ചിത്രീകരണം പ്രതിസന്ധിയിൽ

  കസൗട്ടി സിന്ദഗീയുടെ അതേ സ്റ്റുഡിയോയിൽ ചിത്രീകരിച്ചിരുന്ന മറ്റ് മൂന്ന് സീരിയലുകളുടെ ചിത്രീകരണവും ഇതോടെ പ്രതിസന്ധിയിലായി.

  TV shows

  TV shows

  • Share this:
   ഹിന്ദി സീരിയൽ താരം പാർഥ് സംധാന് കോവിഡ് സ്ഥിരീകരിച്ചതോടെ കൂടുതൽ സീരിയലുകളുടെ ചിത്രീകരണം പ്രതിസന്ധിയിൽ. കഴിഞ്ഞ ദിവസമാണ് കസൗട്ടി സിന്ദഗി കേ എന്ന സീരിയലിലെ പ്രധാന താരമായ പാർഥ് സംധാന് കോവിഡ് സ്ഥിരീകരിച്ചത്.

   ഇതോടെ സീരിയലിന്റെ ചിത്രീകരണം നിർത്തിവെച്ചിരുന്നു. സെറ്റിൽ നടനുമായി അടുത്തിടപഴകിയവരും കോവിഡ് ടെസ്റ്റ് നടത്തി. ഇതുവരെ ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ പേരോട് ക്വാറന്റീനിലേക്ക് മാറാനും നിർദേശിച്ചിട്ടുണ്ട്.

   അതേസമയം, കസൗട്ടി സിന്ദഗീയുടെ അതേ സ്റ്റുഡിയോയിൽ ചിത്രീകരിച്ചിരുന്ന മറ്റ് മൂന്ന് സീരിയലുകളുടെ ചിത്രീകരണവും ഇതോടെ പ്രതിസന്ധിയിലായി. കുങ്കും ഭാഗ്യ, കുണ്ടലി ഭാഗ്യ, പവിത്ര ഭാഗ്യ എന്നിവയുടെ ചിത്രീകരണമാണ് പ്രതിസന്ധിയിലായത്. മൂന്ന് സീരിയലുകളുടേയും ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്.
   TRENDING:Covid 19 Death| സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കോട്ടയം സ്വദേശിയായ ഓട്ടോഡ്രൈവർ [NEWS]Padmanabhaswamy Temple| ആചാരപരമായ കാര്യങ്ങളിൽ രാജകുടുംബത്തിന് അവകാശമെന്ന് സുപ്രീംകോടതി [NEWS]തകർച്ചയുടെ വക്കിൽ പാകിസ്ഥാനിലെ കപൂർ കുടുംബ വീട്; തകരുന്നത് പൃഥ്വിരാജ് കപൂർ, രാജ് കപൂർ എന്നിവർ ജീവിച്ച ബംഗ്ലാവ് [NEWS]
   പാർഥ് സംധാന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ സീരിയലുകൾ പാക്ക് അപ്പ് പറയുകയായിരുന്നു. സെറ്റിലുണ്ടായിരുന്നവരോടെല്ലാം പരിശോധനയ്ക്ക് വിധേയരാകാൻ നിർമാതാക്കൾ ആവശ്യപ്പെട്ടിടുണ്ട്.

   കസൗട്ടി സിന്ദഗിയിലെ പ്രധാന നടനായ കരൺ പട്ടേലും കുടുംബവും കോവിഡ് പരിശോധനയ്ക്ക് വിധേയരായതായി വാർത്ത വന്നിരുന്നു. പരിശോധനാ ഫലം നെഗറ്റീവാണ്. മുൻകരുതൽ എന്ന നിലയിൽ പ്രധാന താരങ്ങളെല്ലാം വീട്ടിൽ ക്വാറന്റൈനിലാണ്.

   കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരുന്ന സീരിയിൽ ചിത്രീകരണം അനുമതി ലഭിച്ചതോടെ ഈ മാസമാണ് പുനരാരംഭിച്ചത്. എന്നാൽ പ്രധാന സീരിയലിലെ താരത്തിന് തന്നെ കോവിഡ് സ്ഥിരീകരിച്ചത് സീരിയൽ മേഖലയിൽ വീണ്ടും ആശങ്ക ഉയർത്തിയിരിക്കുകയാണ്.
   Published by:Naseeba TC
   First published:
   )}