TRENDING:

എന്നെ നിലനിർത്തുന്ന ആരാധകർക്ക് നന്ദി... ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി നടൻ ദിലീപ്

Last Updated:

Dileep expresses heartfelt acknowledgement for his fans and wellwishers | ഫേസ്ബുക് പോസ്റ്റിൽ നന്ദിയറിയിച്ച് ദിലീപ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മാലാഖക്കുഞ്ഞിനെപ്പോലത്തെ ഉടുപ്പണിഞ്ഞു അച്ഛന്റെയും അമ്മയുടെയും ചേച്ചിയുടെയും മുത്തശ്ശിയുടേയും കൈയ്യിൽ മാറി മാറിയിരുന്ന് പുഞ്ചിരിച്ച് ഫോട്ടോക്ക് പോസ് ചെയ്യുന്ന കുഞ്ഞു മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ എത്തിയിട്ട് വളരെക്കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളൂ. ഇടക്ക് ആ കുഞ്ഞു മുഖത്ത് പരിഭവവും മിന്നിമറിഞ്ഞത് സിനിമാ ആസ്വാദകരും കണ്ടു. അതായിരുന്നു ദിലീപ്-കാവ്യാ മാധവൻ ദമ്പതികളുടെ കുഞ്ഞു മകളുടെ ആദ്യ ചിത്രങ്ങൾ.
advertisement

മഹാലക്ഷ്മി ഒന്നാം പിറന്നാൾ ആഘോഷിച്ചതിന് പിന്നാലെ തന്നെ എത്തി അച്ഛന്റെയും പിറന്നാൾ. ഒക്ടോബർ 27നായിരുന്നു ദിലീപിന്റെ പിറന്നാൾ. ഫാൻസും, സിനിമ ലോകവും ദിലീപിനെ ആശംസകൾ കൊണ്ട് മൂടി. ഏവർക്കും ഹൃദയത്തിന്റെ ഭാഷയിൽ ദിലീപ് നന്ദി പറയുന്നു, ഒരു ഫേസ്ബുക് പോസ്റ്റിലൂടെ. പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ.

പിറന്നാൾ ആശംസകൾ നേർന്ന എല്ലാ സുഹൃത്തുക്കൾക്കും, സഹപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഒപ്പം എന്നെ നിലനിർത്തുന്ന ആരാധകർക്കും, എന്റെ ജന്മദിനം സദ്പ്രവർത്തികൾക്കായി തിരഞ്ഞെടുത്ത എല്ലാ ഫാൻസ്‌ അസോസിയേഷൻ അംഗങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. എല്ലാവർക്കും ഐശ്വര്യവും നന്മയും നേരുന്നു. ഒപ്പം എന്റെ എല്ലാ പ്രാർത്ഥനകളും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Film/
എന്നെ നിലനിർത്തുന്ന ആരാധകർക്ക് നന്ദി... ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി നടൻ ദിലീപ്