TRENDING:

Janaki Jaane | ജാനകി ജാനെയുടെ ഷോ ടൈം മാറ്റുന്നു; ജൂഡ് ആന്റണിക്കും നിർമ്മാതാക്കൾക്കും തുറന്ന കത്തുമായി സംവിധായകൻ അനീഷ് ഉപാസന

Last Updated:

'2018 സിനിമ എടുത്ത് മാറ്റാനല്ല പറയുന്നത്.. ഞങ്ങൾക്ക് കൂടി സിനിമ പ്രദർശിപ്പിക്കാൻ ഒരിടം തരാനാണ്': അനീഷ് ഉപാസന

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നവ്യ നായർ, സൈജു കുറുപ്പ് എന്നിവർ മുഖ്യവേഷങ്ങൾ ചെയ്ത ചിത്രം ‘ജാനകി ജാനേ’ (Janaki Jaane) തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയാണ് ചിത്രത്തിന്റെ സംവിധായകൻ. പോയ വാരം തിയേറ്ററിലെത്തിയ ചിത്രം രണ്ടാം വാരം പിന്നിടുമ്പോൾ, പലയിടങ്ങളിലും ഷോ ടൈമിൽ മാറ്റം വന്നിരിക്കുന്നു. 100 കോടി കടന്ന 2018നാണ് കൂടുതൽ സ്ക്രീനുകൾ. ഈ വേള താരതമ്യേന ചെറിയ ബഡ്ജറ്റിൽ നിർമിച്ച തന്റെ ചിത്രത്തിന് പ്രദർശന സമയം നഷ്‌ടപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ അനീഷ് ഉപാസന ജൂഡ് ആന്റണി, ആന്റോ ജോസഫ്, വേണു കുന്നപ്പള്ളി എന്നിവർക്ക് തുറന്ന കത്തുമായി ഫേസ്ബുക്കിലെത്തുന്നു. അനീഷ് ഉപാസനയുടെ വാക്കുകളിലേക്ക്:
advertisement

Also read: Janaki Jaane movie review| പേടിയില്ലാത്തവരായി ആരുണ്ട്? ജാനകി ഒരു ‘യുനീക്’ പീസാണ്

ആന്റോ ജോസഫിനും ജൂഡ് ആന്റണിക്കും വേണു കുന്നപ്പള്ളിക്കും തീയറ്റർ ഉടമകൾക്കുമായി ഒരു തുറന്ന കത്ത്: ഞാൻ സംവിധാനം ചെയ്ത ജാനകി ജാനേയും കൂടെ സുധി മാഡിസ്സൻ സംവിധാനം ചെയ്ത നെയ്മർ എന്ന സിനിമയും ഷഹദ് സംവിധാനം ചെയ്ത അനുരാഗവും തീയറ്ററുകളിൽ റിലീസായ വിവരം അറിഞ്ഞ് കാണുമല്ലോ..

advertisement

2018 ഏത് സമയത്ത് കൊണ്ടുപോയി ഇട്ടാലും മലയാളികൾ ഇടിച്ച് കയറിവരും എന്നുള്ളത് എന്നെപോലെ തന്നെ നിങ്ങൾക്കുമറിയാം.

ജാനകി ജാനെയുടെ ഷോ ടൈം പലയിടങ്ങളിൽ നിന്ന് മാറ്റുകയും ശേഷം ഉച്ചയ്ക്ക് 1.30 പോലുള്ള സമയങ്ങളിൽ ഒന്നിൽ കൂടുതൽ ഷോസ് തരുകയും (working days) ചെയ്യുന്ന തീയറ്ററുകാരുടെ രീതികൾ വളരെ വിഷമം ഉണ്ടാക്കുന്നതാണ്..

എല്ലാവർക്കും 2018 എടുക്കാൻ പറ്റില്ല..തീയറ്ററുകൾ ഉണർന്നത് 2018 വന്നത് കൊണ്ട് തന്നെയാണ്. .സംശയമില്ല.. അത് കൊണ്ട് നമ്മുടെ സിനിമയുടെ ഷോ ടൈം ദിനം പ്രതി ചേഞ്ച്‌ ചെയ്യുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല..

advertisement

ഉച്ചയ്യ്ക്ക് ഒന്നരയ്ക്കായാലും പുലർച്ചെ 5.30ക്ക് ആയാലും നട്ടപാതിരാ 12 മണിക്കായാലും 2018 ഓടും..പക്ഷേ ജാനകി ജാനേ പോലുള്ള കൊച്ചു കുടുംബ ചിത്രങ്ങൾ തീയറ്ററിൽ നിറയണമെങ്കിൽ 1st ഷോയും 2nd ഷോയും വേണം..ദയവ് ചെയ്ത് സഹകരിക്കണം..

2018 സിനിമ എടുത്ത് മാറ്റാനല്ല പറയുന്നത്.. ഞങ്ങൾക്ക് കൂടി സിനിമ പ്രദർശിപ്പിക്കാൻ ഒരിടം തരാനാണ്.. പലവാതിലുകളിൽ മുട്ടിയിട്ടും സാധ്യമല്ലാത്തത് കൊണ്ട് മാത്രമാണ് ഈ തുറന്ന് കത്തെഴുതുന്നത്..

advertisement

പ്രേക്ഷക അഭിപ്രായമുള്ള സിനിമയായിട്ട് പോലും പ്രദർശന സമയം തോന്നിയത് പോലെയാക്കുമ്പോൾ മാനസികമായി ഞങ്ങൾ തളരുകയാണ്..

ഇത് നിങ്ങളെപ്പോലുള്ളവരെക്കൊണ്ട് മാത്രം സാധിക്കുന്നകാര്യമാണ്

മലയാള സിനിമയെ ഉയരങ്ങളിലേക്കെത്തിച്ച നിങ്ങളെക്കൊണ്ട് മാത്രം..

ജാനകി ജാനേയും സിനിമ തന്നെയാണ് … ഇനി വരാൻ പോകുന്നതും കൊച്ച് സിനിമകളാണ്. 2018 ഉം സിനിമയാണ്. എല്ലാം ഒന്നാണ്. മലയാള സിനിമ. .!

മലയാളികളുടെ സിനിമ..! ആരും 2018 ഓളം എത്തില്ലായിരിക്കും..

എന്നാലും ഞങ്ങൾക്കൊപ്പവും ഒന്ന് നിന്ന് കൂടെ…

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അനീഷ് ഉപാസന

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Janaki Jaane | ജാനകി ജാനെയുടെ ഷോ ടൈം മാറ്റുന്നു; ജൂഡ് ആന്റണിക്കും നിർമ്മാതാക്കൾക്കും തുറന്ന കത്തുമായി സംവിധായകൻ അനീഷ് ഉപാസന
Open in App
Home
Video
Impact Shorts
Web Stories