TRENDING:

'ആമേന്‍' ഉണ്ടാവാൻ കാരണം 'പഞ്ചവടിപ്പാലം': ലിജോ ജോസ് പെല്ലിശ്ശേരി

Last Updated:

പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് കൊടുക്കുന്നവനല്ല സംവിധായകൻ, അവരുടെ ആസ്വാദനത്തില്‍ മാറ്റം കൊണ്ടു വരാനാണു സംവിധായകന്‍ എന്ന നിലയില്‍ ശ്രമിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
'ആമേന്‍' എന്ന ചിത്രം ഉണ്ടായതിന് കാരണം 1984 ല്‍ കെജി ജോര്‍ജ് സംവിധാനം ചെയ്ത് പഞ്ചവടിപ്പാലം എന്ന ചിത്രമാണെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. സംവിധായകൻ കെജി ജോര്‍ജിനൊപ്പമുള്ള ഒരു സ്വകാര്യ യൂട്യൂബ് ചാനലിന്റെ അഭിമുഖത്തിലായിരുന്നു ലിജോ ജോസ് പെല്ലിശേരിയുടെ വെളിപ്പെടുത്തൽ.
advertisement

'എന്റെ ചിത്രം 'ആമേന്‍' ഉണ്ടായത് തന്നെ കെജി ജോര്‍ജ് സാറിന്റെ 'പഞ്ചവടിപ്പാലം' എന്ന ചിത്രത്തില്‍ നിന്നാണ്. ആമേനില്‍ പാലത്തിന് പകരം പള്ളി ഉപയോഗിച്ചു എന്നുമാത്രം. പള്ളിക്കു ചുറ്റുമാണു മറ്റെല്ലാം. പഞ്ചവടിപ്പാലം ഇപ്പോഴും പ്രസക്തമാണ്. നമ്മുടെ മുന്നില്‍ പാലാരിവട്ടത്തു തന്നെ അതിന്റെ ഉത്തമ ഉദാഹരണമുണ്ട്. നാളത്തെ സിനിമകളാണു ജോര്‍ജ് സാര്‍ എടുത്തിരുന്നതെന്നതില്‍ യാതൊരു സംശയമില്ല' ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.

Also read: '25 ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ച ശേഷം 20 ലക്ഷം അധികം വേണമെന്ന്'; ഷെയ്ന്‍ കാണിക്കുന്നത് മര്യാദകേടെന്ന് നിർമ്മാതാക്കൾ

advertisement

ആസ്വാദന തലത്തില്‍ മാറ്റം കൊണ്ടുവരാനാണ് താന്‍ ശ്രമിക്കുന്നത്. പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് കൊടുക്കുന്നവനല്ല സംവിധായകനെന്നും അവരുടെ ആസ്വാദനത്തില്‍ മാറ്റം കൊണ്ടു വരാനാണു സംവിധായകന്‍ എന്ന നിലയില്‍ ശ്രമിക്കുന്നതെന്നും ലിജോ ജോസ് പറഞ്ഞു. എല്ലാ ദിവസവും ചായ കുടിക്കുന്നവര്‍ക്കു ചായ ഇഷ്ടമാകും. എന്നാല്‍ വലപ്പോഴും ഒരു ബൂസ്റ്റോ ബോണ്‍വിറ്റയോ കുടിക്കുന്നതില്‍ തെറ്റില്ലെന്നും സിനിമ ഒരു പ്രത്യേക കാലയളവിലേക്ക് ഉള്ളതല്ലെന്നും അത് എന്നും ഇവിടെ തന്നെ കാണുമെന്നും ലിജോ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
'ആമേന്‍' ഉണ്ടാവാൻ കാരണം 'പഞ്ചവടിപ്പാലം': ലിജോ ജോസ് പെല്ലിശ്ശേരി
Open in App
Home
Video
Impact Shorts
Web Stories