'25 ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ച ശേഷം 20 ലക്ഷം അധികം വേണമെന്ന്'; ഷെയ്ന്‍ കാണിക്കുന്നത് മര്യാദകേടെന്ന് നിർമ്മാതാക്കൾ

News18 Malayalam | news18india
Updated: January 5, 2020, 12:09 PM IST
'25 ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ച ശേഷം 20 ലക്ഷം അധികം വേണമെന്ന്'; ഷെയ്ന്‍ കാണിക്കുന്നത് മര്യാദകേടെന്ന് നിർമ്മാതാക്കൾ
shane nigam
  • Share this:
കൊച്ചി: ഷെയ്ൻ നിഗത്തിനെതിരെയുള്ള നിലപാടിൽ ഉറച്ച് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍. ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിങ് 15 ദിവസത്തിനുളളില്‍ തീര്‍ക്കണമെന്ന നിര്‍മ്മാതാക്കളുടെ സംഘടനയുടെ ആവശ്യം ഷെയ്ന്‍ അംഗീകരിച്ചിരുന്നില്ല. ഷെയ്ന് നൽകിയ സമയം ഇന്ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഷെയ്ന്‍ ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കാതെ ഒരു അനുരഞ്ജന ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയത്.

25 ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ച ശേഷം 20 ലക്ഷം അധികം വേണമെന്ന് പറഞ്ഞ് ഡബ്ബ് ചെയ്യാതെ സിനിമ പെട്ടിയിലാക്കുന്നത് മര്യാദകേടാണെന്നും പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പറയുന്നു. ഉല്ലാസവുമായി ബന്ധപ്പെട്ട് പ്രതിഫല തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും അതിനാൽ അത് പരിഹരിച്ച ശേഷം മാത്രം ചിത്രം ഡബ്ബ് ചെയ്യാമെന്നുമാണ് ഷെയ്ന്‍ വ്യക്തമാക്കുന്നത്.

Also read: ജീവിതത്തിന്റെ പുതിയ ട്രാക്കിലേക്ക് ടിന്റു ലൂക്ക; ആശംസകൾ നേർന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ

ഇത്തരം സമീപനം ഇതുവരെ മറ്റൊരു നടനില്‍ നിന്നും ഉണ്ടായിട്ടില്ല. ആ സമയത്ത് ഷെയ്ന്‍ വാങ്ങിയിരുന്ന പ്രതിഫലത്തെക്കാള്‍ വളരെ ഉയര്‍ന്ന തുകയ്ക്കാണ് ഉല്ലാസത്തിന് കരാര്‍ ഉറപ്പിച്ചത്. വീണ്ടും കൂടുതല്‍ തുക ചോദിക്കുന്നത് അംഗീകരിക്കാനാവില്ല. ഈ കരാറിന് ശേഷം ഷെയ്ന്‍ കരാര്‍ ഒപ്പിട്ട കുമ്ബളങ്ങി നൈറ്റ്‌സില്‍ 15 ലക്ഷവും ഇഷ്‌കില്‍ 30 ലക്ഷവുമായിരുന്നു പ്രതിഫലമെന്ന് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത്ത് പറഞ്ഞു.

25 ലക്ഷം രൂപയാണ് പ്രതിഫലമായി തീരുമാനിച്ചത്. എന്നാല്‍ പിന്നീട് 45 ലക്ഷം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഇടപെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ സിനിമ പൂര്‍ത്തിയായി. ഇതിനിടെ കരാര്‍ അനുസരിച്ചുളള 25 ലക്ഷവും അധികമായി രണ്ട് ലക്ഷവും നല്‍കി. എന്നാല്‍ 45 ലക്ഷം തന്നില്ലെങ്കില്‍ ഡബ്ബ് ചെയ്യില്ലെന്ന നിലപാടിലാണ് ഷെയ്ന്‍ എന്ന് ഉല്ലാസം ചിത്രത്തിന്റെ നിർമ്മാതാവായ ക്രിസ്റ്റി കൈതമറ്റം ആരോപിക്കുന്നു.
First published: January 5, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading