TRENDING:

King of Kotha | ഓഗസ്റ്റ് മാസത്തിൽ കൊത്ത കേറി കൊളുത്തും; ദുൽഖർ സൽമാൻ ചിത്രത്തിന്റെ റിലീസ് തിയതി ഇതാ

Last Updated:

എതിരാളികൾ ഇല്ലാതെ സോളോ റിലീസ് ആയി എത്തുന്ന ബിഗ് ബജറ്റ് ചിത്രം 400ൽപരം സ്‌ക്രീനുകളിൽ കേരളത്തിൽ റിലീസാകും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുൽഖർ സൽമാൻ (Dulquer Salmaan) നായകനാകുന്ന മാസ്സ് എന്റെർറ്റൈനെർ കിംഗ് ഓഫ് കൊത്ത (King of Kotha) ഓണം റിലീസായി ആഗസ്റ്റ് 24ന് തിയേറ്ററുകളിലേക്ക് എത്തുന്നു. എതിരാളികൾ ഇല്ലാതെ സോളോ റിലീസ് ആയി തിയേറ്ററിൽ എത്തുന്ന ബിഗ് ബജറ്റ് ചിത്രം 400ൽപരം സ്‌ക്രീനുകളിൽ കേരളത്തിൽ റിലീസാകും. അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ ടീസറും കലാപകാര ഗാനവും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി തുടരുകയാണ്. പാൻ ഇന്ത്യൻ ലെവലിൽ റിലീസാകുന്ന ചിത്രം ബോക്സ് ഓഫീസിൽ തരംഗം തീർക്കും എന്നാണ് പ്രതീക്ഷ.
കിംഗ് ഓഫ് കൊത്ത
കിംഗ് ഓഫ് കൊത്ത
advertisement

Also read: King of Kotha | റിതിക സിങ്ങിനൊപ്പം ആടിപ്പാടി ദുല്‍ഖര്‍; കിങ് ഓഫ് കൊത്തയിലെ “കലാപകാര” ഗാനം ലിറിക്കല്‍ വീഡിയോ

ദുൽഖറിന്റെ കരിയറിലെ ഏറ്റവും ചെലവേറിയതും കഥാപാത്രത്തിൽ തന്നെ വെല്ലു വിളികൾ നിറഞ്ഞതുമായ കിംഗ് ഓഫ് കൊത്ത സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നു. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു.

advertisement

സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ്, മേക്കപ്പ്: റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, സ്റ്റിൽ: ഷുഹൈബ് എസ്.ബി.കെ., പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി.ആർ.ഒ.-: പ്രതീഷ് ശേഖർ.

Summary: Dulquer Salmaan movie King of Kotha is reaching theatres on August 24, without any other films to contend with. The maiden Abhilash Joshiy directorial is the most anticipated Malayalam release of the actor who had delivered tremendous hits in the past

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
King of Kotha | ഓഗസ്റ്റ് മാസത്തിൽ കൊത്ത കേറി കൊളുത്തും; ദുൽഖർ സൽമാൻ ചിത്രത്തിന്റെ റിലീസ് തിയതി ഇതാ
Open in App
Home
Video
Impact Shorts
Web Stories