King of Kotha | റിതിക സിങ്ങിനൊപ്പം ആടിപ്പാടി ദുല്‍ഖര്‍; കിങ് ഓഫ് കൊത്തയിലെ "കലാപകാര" ഗാനം ലിറിക്കല്‍ വീഡിയോ

Last Updated:

King of Kotha - Kalapakkaara Lyric Video : ബെന്നി ദയാലും ശ്രേയാ ഗോഷാലുമാണ് ഈ അടിപൊളി ഐറ്റം നമ്പർ ആലപിച്ചിരിക്കുന്നത്

ദുൽഖര്‍ സല്‍മാന്‍റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമായ  കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനം “കലാപകാര” പുറത്തുവന്നു. ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ ആഘോഷവിരുന്നൊരുക്കുന്ന ഗാനത്തിൽ  ദുൽഖർ സൽമാനും നടി റിതികാ സിങ്ങിനുമൊപ്പം ആയിരത്തിൽപരം നർത്തകരും അണിചേരുന്നു. ജേക്സ്‌ ബിജോയ് അണിയിച്ചൊരുക്കിയ ഗാനത്തിന്റെ രചന ജോപോൾ ആണ് നിർവഹിച്ചിരിക്കുന്നത്.
ബെന്നി ദയാലും ശ്രേയാ ഗോഷാലുമാണ് ഈ അടിപൊളി ഐറ്റം നമ്പർ ആലപിച്ചിരിക്കുന്നത്. അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച ചിത്രത്തിൽ ഷെരിഫ് മാസ്റ്ററിന്റെ നൃത്തസംവിധാനത്തിൽ ഒരുങ്ങിയ ഗാനത്തിന്റെ ലിറിക്‌ വീഡിയോയാണ് അണിറക്കാര്‍ പുറത്തുവിട്ടത്.
സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
advertisement
നിമീഷ് രവിയാണ് കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് : റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ : ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ : ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.
മലയാളം വാർത്തകൾ/ വാർത്ത/Film/
King of Kotha | റിതിക സിങ്ങിനൊപ്പം ആടിപ്പാടി ദുല്‍ഖര്‍; കിങ് ഓഫ് കൊത്തയിലെ "കലാപകാര" ഗാനം ലിറിക്കല്‍ വീഡിയോ
Next Article
advertisement
'സിനിമ സെന്‍സറിങ് നടത്തുന്നത് മദ്യപിച്ചിരുന്ന്; നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
'നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
  • സി.പി.എം നേതാവ് ജി. സുധാകരൻ സെൻസർ ബോർഡിനെതിരെ മദ്യപാന ആരോപണം ഉന്നയിച്ചു.

  • മോഹൻലാൽ അടക്കമുള്ള നടന്മാർ സിനിമയുടെ തുടക്കത്തിൽ മദ്യപിക്കുന്ന റോളിൽ വരുന്നതായി സുധാകരൻ പറഞ്ഞു.

  • മദ്യപാനത്തിനെതിരെ സന്ദേശമില്ലെന്നും മലയാളികളുടെ സംസ്കാരം മാറുകയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

View All
advertisement