TRENDING:

Enthada Saji | 'എന്താടാ സജി'യുമായി കുഞ്ചാക്കോ ബോബനും ജയസൂര്യയും

Last Updated:

Enthada Saji movie to star Kunchacko Boban and Jayasurya | പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയത് ചാക്കോച്ചന്റെ പിറന്നാൾ ദിനത്തിൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുഞ്ചാക്കോ ബോബന്റെ (Kunchacko Boban) പിറന്നാൾ ദിനത്തിൽ (birthday) പുതിയ ചിത്രം 'എന്താടാ സജി' (Enthada Saji) പ്രഖ്യാപിച്ചു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ (motion poster) റിലീസ് ചെയ്താണ് പ്രഖ്യാപനം. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ, ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഇരുപതാമത്തെ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ജയസൂര്യയും (Jayasurya) നായകന്മാരാകും. നവാഗതനായ ഗോഡ്ഫി ബാബു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ സോഷ്യൽ മീഡിയ വഴി പ്രകാശനം ചെയ്തു.
കുഞ്ചാക്കോ ബോബൻ, ലിസ്റ്റിൻ സ്റ്റീഫൻ, ജയസൂര്യ
കുഞ്ചാക്കോ ബോബൻ, ലിസ്റ്റിൻ സ്റ്റീഫൻ, ജയസൂര്യ
advertisement

'രാമന്റെ ഏദൻതോട്ടം' എന്ന സിനിമയിലാണ് ഏറ്റവും അവസാനമായി കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ചത്. ഈ ചിത്രത്തിൽ അതിഥി വേഷമായിരുന്നു ജയസൂര്യയുടേത്.

ഇരുവരും ഒന്നിച്ച ‘സ്വപ്നക്കൂട്’, ‘കിലുക്കം, ‘കിലുകിലുക്കം’, ‘ത്രീ കിംഗ്‌സ്’, ‘ഗുലുമാൽ’, ‘ലോലിപോപ്പ്’ തുടങ്ങിയ സിനിമകളും ശ്രദ്ധേയമായിരുന്നു. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച സിനിമകളാണ് ഇവ.

Also read: ദുൽഖർ ചിത്രം 'കുറുപ്പിലെ' പകലിരവുകൾ ഗാനം അഞ്ച് ഭാഷകളിൽ പുറത്തിറങ്ങി

advertisement

കേരള പോലീസിന്റെ അന്വേഷണചരിത്രത്തിൽ ഇന്നും ഒരു മരീചികയായി തുടരുന്ന പിടികിട്ടാപ്പുള്ളി (long absconding fugitive) സുകുമാരക്കുറുപ്പിന്റെ (Sukumara Kurup) ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം കുറുപ്പിലെ (Kurup movie) പകലിരവുകൾ എന്ന ഗാനം പുറത്തിറങ്ങി. ദുൽഖർ സൽമാൻ (Dulquer Salmaan) നായകനാകുന്ന ചിത്രത്തിലെ ഗാനം അഞ്ച് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങിയത്. അൻവർ അലിയുടെ വരികൾക്ക് സുഷിൻ ശ്യാം (Sushin Shyam) സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നേഹ നായരാണ് (Neha Nair).

advertisement

ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പ് നവംബർ 12ന് ലോകമെമ്പാടുമുള്ള തിയെറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തിൽ മാത്രം 400ലേറെ തിയെറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ഉറപ്പായിരിക്കുന്നത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീരുകയാണ് കുറുപ്പ് ഇപ്പോൾ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Kunchacko Boban and Jayasurya to reunite on big screen in Listin Stephen movie Enthada Saji. Motion poster of the film got released on the birthday of Kunchacko Boban

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Enthada Saji | 'എന്താടാ സജി'യുമായി കുഞ്ചാക്കോ ബോബനും ജയസൂര്യയും
Open in App
Home
Video
Impact Shorts
Web Stories