TRENDING:

'കളറ് പടം' റെഡി; അശ്വിൻ ജോസും, മമിത ബൈജുവും വേഷമിടുന്ന ഹ്രസ്വചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

Last Updated:

First look of Colour Padam short film is here | അശ്വിൻ ജോസ്, മമിത ബൈജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
14 ഡേയ്സ് ഓഫ് ലവിന് ശേഷം ബ്ലോക്ക്ബസ്റ്റർ ഫിലിംസിന്റെ ബാനറിൽ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 'കളർ പടം' ഷോർട്ട്ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സിനിമാ താരങ്ങളായ അശ്വിൻ ജോസ്, മമിത ബൈജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗ്രാമം പശ്ചാത്തലമാകുന്ന ചിത്രത്തിൽ വീഡിയോഗ്രാഫറായ ദിലീപിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് കളർ പടത്തിന്റെ ഇതിവൃത്തം. കൂടാതെ വിനീത് ശ്രീനിവാസൻ പാടിയ പാട്ടും ചിത്രത്തിന്റെ മറ്റൊരു ആകർഷണമാണ്.
കളർ പടം
കളർ പടം
advertisement

കൂടാതെ മലയാളത്തിൽ HDR ഫോർമാറ്റിൽ ഇറങ്ങുന്ന ഷോർട്ട് ഫിലിം എന്ന പ്രത്യേകതയും കളർ പടത്തിനുണ്ട്. നർമ്മത്തിനും പ്രണയത്തിനും പ്രാധാന്യമുള്ള ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു പ്രസാദ് ആണ്. സിനിമാ അഭിനേതാക്കളായ മിഥുൻ വേണുഗോപാൽ, അഞ്ചു മേരി തോമസ്, അനിൽ നാരായണൻ, പ്രണവ്, ജോർഡി പൂഞ്ഞാർ, റിഗിൽ,അജയ് നിപിൻ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.

സംവിധായകൻ നഹാസ് ഹിദായത്ത് ആന്റണി വർഗീസ് പെപ്പയുടെ വരാനിരിക്കുന്ന 'ആരവം' എന്ന ചിത്രത്തിന്റെ സംവിധായകനാണ്

advertisement

മ്യൂസിക്: ജോയൽ ജോൺസ്, ലിറിക്‌സ്: റിറ്റോ പി. തങ്കച്ചൻ, എഡിറ്റ്: അജ്മൽ സാബു, കോറിയൊഗ്രഫി: റിഷ് ദൻ അബ്ദുൽ റഷീദ്, ഡി ഐ: ഡോൺ ബി. ജോൺസ്, സ്റ്റിൽസ്: അജയ്‌ നിപിന്‍, അസ്സോസിയേറ്റ്: ഷബാസ് റഷീദ്, സനത്ത് ശിവരാജ് കോസ്റ്റുമർ: സിമി ആൻ തോമസ്, മേക്കപ്പ്: സജിനി, സൗണ്ട് ഡിസൈൻ: രാകേഷ് ജനാർദ്ദനൻ, ഫൈനൽ മിക്സ്: വിഷ്ണു രഘു, പോസ്റ്റർ മാമിജോ.

ഈ മാസം അവസാനത്തോടെ BLOCKBUSTER FILMS എന്ന യൂട്യൂബ് ചാനലിലായിരിക്കും ചിത്രത്തിന്റെ റിലീസ്. പി.ആർ.ഒ: ആതിര ദിൽജിത്ത്

advertisement

Also read: തരംഗമായി മമ്മൂട്ടിയുടെ പുതിയ ലുക്ക്; ഏറ്റെടുത്ത് ആരാധകരും താരങ്ങളും

മലയാളികളുടെ പ്രിയതാരമാണ് മമ്മൂട്ടി. പ്രായം കൂടുംതോറും സൗന്ദര്യം കൂടിവരുന്ന അത്ഭുതമാണ് മമ്മൂട്ടി. താരത്തിന്റെ പുത്തന്‍ ചിത്രങ്ങളും ഗെറ്റപ്പുരളും സമൂഹമാധ്യമത്തില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഗെറ്റപ്പാണ് തരംഗമായിക്കൊണ്ടിരിക്കുന്നത്. ആരാധകരും താരങ്ങളും ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു.

ചുവപ്പ് ലൈനുള്ള ചെക്ക് ഷര്‍ട്ടും അതിന് ചേരുന്ന കണ്ണടയും ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് കമന്റുമായി നിരവധി താരങ്ങളും എത്തി. ജനാര്‍ദ്ദന്‍, സിദ്ദിഖ്, ഹരീഷ് കണാരന്‍, ദൃശ്യ രഘുനാഥ്, ശ്വേത മേനോന്‍, ധര്‍മ്മജന്‍ എന്നിവര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. 'മമ്മൂസേ..' എന്നായിരുന്നു ജനാര്‍ദ്ദന്റെ കമന്റ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Colour Padam is a shortfilm starring film actors Aswin Jose and Mamitha Baiju in key roles. First look from the shortfilm has just been released. Release of the film is expected shortly

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'കളറ് പടം' റെഡി; അശ്വിൻ ജോസും, മമിത ബൈജുവും വേഷമിടുന്ന ഹ്രസ്വചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്
Open in App
Home
Video
Impact Shorts
Web Stories