സ്ഫടികം സിനിമയുടെ നൂറാംദിവസ ആഘോഷത്തിൽ എനിക്കും ക്ഷണമുണ്ടായിരുന്നു. അവർ എന്നെ വേദിയിലേക്ക്
വിളിച്ച് എൻ്റെ പേര് ആലേഖനംചെയ്ത ഒരു ഷീൽഡ് നല്കി എനിക്ക് ആദരവ് തന്നു. എന്തിനന്നോ... ആ സിനിമയിൽ ഞാനും ശബ്ദം നല്കിയിട്ടുണ്ട്, സ്ഫടികത്തിലെ നടീനടന്മാർക്കൊന്നുമല്ല..
പിന്നയോ.. ? അതിലെ അതികായകനായ ചാക്കോ മാഷ്നെ
" കടുവാ കടുവാ " എന്നു വിളിച്ചു ആക്ഷേപിക്കുന്ന മൈനക്ക് വേണ്ടി,
ആ ശബ്ദം നല്കിയിരുന്നത് ഞാനായിരുന്നു.
സ്ഫടികം റിലീസിംഗ് തിയതി നിശ്ചയിച്ചു കഴിഞ്ഞപ്പോൾ മോഹൻലാൽ ഒഴിച്ചു എല്ലാവരുടെയും ഡബ്ബിംഗ് കഴിഞ്ഞിരുന്നു.
advertisement
ആ സമയം ലാൽ ഇന്ത്യയിൽ ഇല്ലായിരുന്നു . റി റിക്കാർഡിംഗിൻ്റെ അവശ്യത്തിലേക്കുള്ള ശബ്ദങ്ങൾക്കായ് അന്ന് ലാലിൻ്റെ ആടുതോമക്ക് വേണ്ടി ട്രാക്ക് വോയ്സ് ഡബ്ബ് ചെയ്തത് ഞാനായിരുന്നു.
ലാലിന് വേണ്ടി ഡബ്ബ് ചെയ്തുകൊണ്ടിരിക്കുമ്പോൾ, മൈനയുടെ സീക്വൻസ് വന്നപ്പോൾ ഞാൻ ഒരു രസത്തിന്, അതിനുംകൂടി ശബ്ദം കൊടുത്തു.
അത് കേട്ട സംവിധായകൻ ഭദ്രൻ ആശ്ചര്യത്തോടെ ഒന്നുകൂടി ചെയ്യാൻ ആവശ്യപ്പെട്ടു. ഞാൻ ആവർത്തിച്ചു .
മൈനക്ക് വേണ്ടിയുള്ള എൻ്റെ ആ മിമിക് ശബ്ദം അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. മൈനയുടെ ശബ്ദത്തിൻ്റെ കാര്യത്തിൽ അങ്ങിനെ തീരുമാനമായ്. സ്ഫടികം സൂപ്പർ ഹിറ്റായപ്പോൾ തമിഴിലും മൊഴിമാറ്റം നടത്തി . അവരും എന്നെ വിളിച്ചു . ഈ കിളിയുടെ ശബ്ദം ചെയ്യാൻ, "ഇവിടെ ഇത് ചെയ്യാൻ ആളില്ല സാർ.. "
മലയാളത്തിലെ ശബ്ദം തന്നെ ഉപയോഗിച്ചാൽ പോരെയെന്ന് ഞാൻ ചോദിച്ചു. ഇല്ല സാർ ഇവിടെ കടുവാ എന്നല്ല പറയുന്നത് കരടി എന്നാണ്. വേറെ മാർഗ്ഗമൊന്നുമില്ല സഹായിക്കണം.
കൊച്ചിയിൽ നിന്നും രാവിലെത്തെ വിമാനത്തിൽ മദിരാശിയിൽ എത്തി , സ്ഫടികം മോഡൽ ശബ്ദത്തിൽ "കരടി കരടി " എന്നു പറഞ്ഞു വൈകിട്ടത്തെ വിമാനത്തിൽ തിരിച്ചു വന്നു.
അതിന് പ്രതിഫലമൊന്നും സ്വീകരിച്ചുമില്ല.
മോഹൻലാലിനൊപ്പം ഭദ്രൻ ഒരിക്കൽക്കൂടി
മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ചെയ്യാൻ ആഗ്രഹിക്കുന്ന സിനിമയിലെ നായകനെക്കുറിച്ച് ഭദ്രൻ പറയുകയുണ്ടായി. ആട് തോമയുടെ രണ്ടാം വരവാകാൻ സാധ്യതയില്ലെങ്കിലും അതിലെ കഥാപാത്രത്തെക്കുറിച്ച് അദ്ദേഹം വാചാലനായി.
"ഞാൻ മോഹൻലാലുമായി ചെയ്യുന്ന ആ സിനിമയിലെ കഥാപാത്രം 57 വയസ്സുള്ള ഡ്രൈവറാണ്. ഒരു രക്ഷയുമില്ലാത്ത മാരകമായ ഡ്രൈവറാണ്. ഇന്ത്യ മഹാരാജ്യം മുഴുവനും ചുറ്റി നടക്കുന്ന ഡ്രൈവറാണ്. ഓരോ സംസ്ഥാനത്തിന്റെയും പ്രതീകങ്ങളെ അച്ചു കുത്തി കയ്യിലും കാതിലും കഴുത്തിലും കൊണ്ട് നടക്കുന്ന മനുഷ്യനാണയാൾ. വളരെ പ്രത്യേകതകളുള്ള സിനിമയും കഥയുമാവുമത്."
അദ്ദേഹത്തിന്റെ ഒറിജിനൽ പ്രായം തന്നെ ഞാൻ വച്ചു. അപ്പോൾ തന്നെ അവിടെയൊരു ചോദ്യം വന്നു; അദ്ദേഹം മോഹൻലാലല്ലേ? അത്രയും വേണ്ട എന്ന് അഭിപ്രായം വന്നു. അത്രയും പ്രായമുണ്ടെങ്കിൽ മാത്രമാണ് ഒരു പാട്ടു പിയാനോയിൽ വായിക്കാൻ പറ്റൂ (സൗണ്ട് ഓഫ് മ്യൂസിക്കിലെ അയാം 16... പാടുന്നു). അങ്ങനെ പാടി കൊണ്ട് തന്റെ പ്രായത്തെപ്പറ്റി അദ്ദേഹം പറയുന്നു. അത് കൊണ്ട് അയാൾ തനിക്കു ഇഷ്‌ടമുള്ള പെണ്ണിനോട് എനിക്ക് നിന്നോട് പ്രേമമാണെന്ന് പറഞ്ഞില്ല. അയാൾ ഇന്ത്യയിലെ എല്ലാ ഭാഷയും സംസാരിക്കുന്ന ആളുമാണ്," ഭദ്രൻ പറഞ്ഞു.
