TRENDING:

'ആർആർആർ മികച്ച ചിത്രത്തിനുള്ള ഓസ്കർ നേടും': ഹോളിവുഡ് നിർമ്മാതാവ് ജേസൺ ബ്ലും

Last Updated:

അമ്പരിപ്പിക്കുന്ന ഡാന്‍സ് സീക്വന്‍സുകള്‍, ദൃശ്യ ഭംഗി, അതിശയിപ്പിക്കുന്ന ഫൈറ്റ് സെഗ്മെന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് സിനിമ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ വലിയ വിജയം നേടിയ ചിത്രമാണ് എസ്എസ് രാജമൗലിയുടെ (S.S. Rajamouli) ആര്‍ആര്‍ആര്‍ (RRR). രാം ചരണും ജൂനിയര്‍ എന്‍ടിആറും അഭിനയിച്ച ഈ ചിത്രം ചുരുങ്ങിയ സമയത്തിനുള്ളിലാണ് ആരാധകര്‍ ഏറ്റെടുത്തത്. അമ്പരിപ്പിക്കുന്ന ഡാന്‍സ് സീക്വന്‍സുകള്‍, ദൃശ്യ ഭംഗി, അതിശയിപ്പിക്കുന്ന ഫൈറ്റ് സെഗ്മെന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് സിനിമ. നിരവധി പേര്‍ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
RRR
RRR
advertisement

ഇപ്പോഴിതാ, ഹോളിവുഡ് നിര്‍മ്മാതാവായ ജേസണ്‍ ബ്ലൂമും ആര്‍ആര്‍ആറിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്. ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം രാജമൗലിയുടെ ആര്‍ആര്‍ആറിന് ലഭിക്കുമെന്ന് ഉറപ്പാണെന്നാണ് ജേസണ്‍ പ്രവചിച്ചിരിക്കുന്നത്. ഓസ്‌കാര്‍ നോമിനേറ്റഡ് സിനിമയായ ‘ഗെറ്റ് ഔട്ട്’, ‘പാരനോര്‍മല്‍ ആക്ടിവിറ്റി’, ‘ഇന്‍സിഡിയസ്’ തുടങ്ങിയ ഹൊറര്‍ സിനിമകള്‍ നിര്‍മ്മിച്ച ഹോളിവുഡ് സ്റ്റുഡിയോ ബ്ലുംഹൗസിന്റെ സ്ഥാപകനായ ജേസണ്‍ ബ്ലൂമാണ് ആര്‍ആര്‍ആറിന് ഓസ്‌കാര്‍ ലഭിക്കുമെന്ന് പറഞ്ഞിരിക്കുന്നത്.

‘ആര്‍ആര്‍ആറിന് മികച്ച ചിത്രത്തിനുളള ഓസ്‌കാര്‍ അവാര്‍ഡ് ലഭിക്കും. കുറിച്ച് വച്ചോളൂ’ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്’.

advertisement

Also read: ദുഷ്യന്തന്‍റെ ശകുന്തളയായി സാമന്ത; ‘ശാകുന്തളം’ ട്രെയിലര്‍ ലോഞ്ചിനിടെ പൊട്ടിക്കരഞ്ഞ് താരം

ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ശ്രിയ ശരണ്‍, സമുദ്രക്കനി, റേ സ്റ്റീവന്‍സണ്‍, അലിസണ്‍ ഡൂഡി, ഒലിവിയ മോറിസ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. അല്ലൂരി സീതാരാമ രാജു, കൊമരം ഭീം, എന്നീ രണ്ട് ഇന്ത്യന്‍ വിപ്ലവകാരികള്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടുന്നതാണ് സിനിമയുടെ കഥ. ഇരുവരുടെയും സൗഹൃദവും സിനിമയിലെ പ്രധാന ഇതിവൃത്തമാണ്.

advertisement

ഓസ്‌കര്‍ ജേതാവായ ജെസീക്ക ചാസ്റ്റെയ്ന്‍ ചിത്രത്തെ പ്രശംസിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ ചിത്രം ഒരു പാർട്ടി പോലെയായിരുന്നുവെന്നാണ് ജെസീക്ക ട്വീറ്റ് ചെയ്തത്.

അതേസമയം, ചിത്രത്തില്‍ നായികയുടെ വേഷത്തിലേക്ക് ആലിയ ഭട്ടിനെ ആയിരുന്നില്ല രാജമൗലി ആദ്യം പരിഗണിച്ചത്. ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്കായി സമീപിച്ച അഞ്ചോളം നടിമാര്‍ പല കാരണങ്ങള്‍ കൊണ്ട് ചിത്രം വേണ്ടെന്നു വെച്ചിട്ടുണ്ട്. ബോളിവുഡ് നടി ശ്രദ്ധ കപൂര്‍, കത്രീന കൈഫിന്റെ സഹോദരി ഇസബെല്‍ കൈഫ് അടക്കമുള്ള നടിമാര്‍ ആര്‍ആര്‍ആര്‍ പല കാരണങ്ങള്‍ കൊണ്ട് വേണ്ടെന്നു വെച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു.

advertisement

ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ നായികയായി ആര്‍ആര്‍ആര്‍ ടീം ആദ്യം സമീപിച്ചത് ശ്രദ്ധ കപൂറിനെ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മറ്റ് പല ചിത്രങ്ങളുടെയും തിരക്കുകള്‍ ഉള്ളതിനാല്‍ ശ്രദ്ധ ആര്‍ആര്‍ആര്‍ വേണ്ടെന്നു വെക്കുകയായിരുന്നു.

വിദേശ വനിതയുടെ വേഷംചെയ്യാന്‍ ആദ്യം സമീപിച്ചത് കത്രീന കൈഫിന്റെ സഹോദരി ഇസബെല്‍ കൈഫിനെയായിരുന്നുവത്രേ. എന്നാല്‍ ഇവരും ഈ ഓഫര്‍ നിരസിക്കുകയായിരുന്നു. ഒലീവിയ മോറിസിന് മുമ്പ് ആ വേഷം ലഭിച്ചിരുന്നത് ഡെയ്‌സി എഡ്ഗര്‍ ജോണ്‍സ് എന്ന നടിക്കായിരുന്നു. എന്നാല്‍ സിനിമയുടെ ചിത്രീകരണം പലവട്ടം വൈകിയതോടെ ഡെയ്‌സി ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Hollywood Producer Jason Blum calls SS Rajamouli movie RRR Oscar worthy

മലയാളം വാർത്തകൾ/ വാർത്ത/Film/
'ആർആർആർ മികച്ച ചിത്രത്തിനുള്ള ഓസ്കർ നേടും': ഹോളിവുഡ് നിർമ്മാതാവ് ജേസൺ ബ്ലും
Open in App
Home
Video
Impact Shorts
Web Stories