TRENDING:

Avatar 2 | അവതാർ 2ൽ 72കാരിയെ 12 വയസ്സുകാരിയാക്കിയ ജെയിംസ് കാമറൂൺ മാജിക്

Last Updated:

നായകൻ ജെയ്ക് സള്ളിയുടെയും നെയ്താരിയുടെയും ദത്തുപുത്രിയാണ് സിഗോണിയുടെ കഥാപാത്രം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അവതാർ ആരാധകർക്ക് സന്തോഷത്തിന്റെ നാളുകളാണ് വന്നുചേർന്നത്. 13 വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമായത് ഇക്കഴിഞ്ഞ ദിവസമാണ്. ആദ്യ ഭാഗത്തിൽ മരിച്ചുപോയ കഥാപാത്രം രണ്ടാം ഭാഗത്തിൽ മടങ്ങിവരുന്നുവെന്ന വിശേഷമാണ് കാമറൂൺ ആരാധകർക്കായി കാത്തുവച്ചത്. സിഗോണി വീവറിന്റെ ഡോക്ടർ ഗ്രേസിന്റെ വരവാണ് ഇപ്പോൾ ചർച്ചയാവുന്നത്. രണ്ടാം ഭാഗത്തിൽ സിഗോണിയുടെ വരവ് പ്രതീക്ഷകൾ തെറ്റിച്ചില്ല.
അവതാർ 2
അവതാർ 2
advertisement

നായകൻ ജെയ്ക് സള്ളിയുടെയും നെയ്താരിയുടെയും ദത്തുപുത്രിയാണ് സിഗോണിയുടെ കഥാപാത്രം. 72 വയസുള്ള നടി എത്തിയത് 12 വയസ്സുള്ള പെൺകുട്ടിയായി. മുഴുനീളവേഷമാണ് കിരി. മോഷൻ ക്യാപ്ച്യൂർ സാങ്കേതിക വിദ്യയിലൂടെയാണ് സിഗോണി കിരിയായി മാറിയത്. കൗമാരക്കാരിയുടെ ആംഗ്യവിക്ഷേപങ്ങളും മനോദൗർബല്യങ്ങളും ചടുലതയും പ്രണയവുമെല്ലാം സിഗോണിയിൽ ഭദ്രമായിരുന്നു. സിനിമാചിത്രീകരണത്തിന് മുൻപ് കരുമാരക്കാർക്കൊപ്പം വർക്ഷോപ്പിലും പങ്കെടുത്തു. വർഷോപ്പ് കഴിഞ്ഞപ്പോഴേക്കും അവരേക്കാൾ ചെറുപ്പമായി സിഗോണി മാറിയെന്നാണ് സംവിധായകൻ ജെയിംസ് കാമറൂൺ.

Also read: Thankam | മത്തി ബിരിയാണി കിട്ടുന്ന ഹോട്ടല്‍ തുടങ്ങിയാലോ? ‘തങ്കം’ ഷൂട്ടിങ്ങിനിടെ ബിജു മേനോനും വിനീത് ശ്രീനിവാസനും

advertisement

കിരിയായി അഭിനയിക്കാൻ മറ്റാരെയെങ്കിലും കണ്ടെത്താൻ പലരും ജെയിംസ് കാമറൂണിനോട് പറഞ്ഞിരുന്നെങ്കിലും സിഗോണിയെ തന്നെ കിരിയാക്കി സങ്കേതിക വിദ്യ കൊണ്ട് വയസ് റിവേഴ്സ് ഗിയറിലാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ജെയിംസ് കാമറൂൺ. സിനിമയിലെ വിപ്ലവകരമായ ഒരു ചുവട്‌വെയ്പ്പുകൂടിയാണ് ഇതിലൂടെ കാമറൂൺ സാധ്യമാക്കിയിരിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രായം കുറഞ്ഞ അഭിനേതാക്കാൾ ഇരട്ടിപ്രായമുള്ളവരായി അഭിനയിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ശരിയായ പ്രായത്തിന്റെ ഇരട്ടിയുടെ ഇരട്ടി പ്രായക്കുറവുള്ള ഒരു കഥാപാത്രമായി ഒരു അഭിനേത്രി നിറഞ്ഞാടിയത് കാഴ്ചയുടെ പുതിയ വിസ്മയം കൂടിയാണ്.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Avatar 2 | അവതാർ 2ൽ 72കാരിയെ 12 വയസ്സുകാരിയാക്കിയ ജെയിംസ് കാമറൂൺ മാജിക്
Open in App
Home
Video
Impact Shorts
Web Stories