സിനിമാ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷമാണ് ‘അയ്യര് കണ്ട ദുബായ്’ എന്ന ചിത്രവുമായി എം.എ. നിഷാദ് വരുന്നത്. ഒരു മുഴുനീള കോമഡി എന്റർടെയ്നർ ആയിരിക്കും സിനിമയെന്നാണ് സൂചന.
എം.എ. നിഷാദിന്റെ ആദ്യ ചിത്രമായ ഒരാൾ മാത്രം ഇറങ്ങിയിട്ട് 25 വർഷം പൂർത്തിയായ വേളയിൽ ചിത്രത്തിന്റെ സംവിധായകൻ സത്യൻ അന്തിക്കാടിനെ ആദരിച്ചു. ‘ട്രെന്റുകൾ അല്ല, സിനിമയുടെ കഥ നല്ലതാണെങ്കിലും മലയാളി പ്രേക്ഷകർ തിയെറ്ററിൽ വരുമെന്ന്’ സത്യൻ അന്തിക്കാട് പറഞ്ഞു. സിനിമയുടെ ടൈറ്റിൽ ലോഞ്ച് സംവിധായകൻ സിബി മലയിൽ നിർവഹിച്ചു. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ലോഗോ സംവിധായകൻ ജോഷിയും സിനിമയുടെ കാസ്റ്റ് & ക്രൂ ലിസ്റ്റ് പ്രമുഖ നിർമ്മാതാവ് സിയാദ് കോക്കറും പുറത്തിറക്കി. നിർമ്മാതാവ് വിഗ്നേഷ് വിജയകുമാർ സ്വാഗതം പറഞ്ഞു.
advertisement
Also read: Thunivu | Varisu : ബോക്സ് ഓഫീസിൽ പൊടി പാറി; വാരിസും തുനിവും 100 കോടി ക്ലബ്ബിൽ
നടൻ മുകേഷ്, ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ, ജാഫർ ഇടുക്കി, സോഹൻ സീനുലാൽ, സുനിൽ സുഗത, പ്രജോദ് കലാഭവൻ, ദിവ്യ എം. നായർ, രശ്മി അനിൽ, തെസ്നി ഖാൻ തുടങ്ങി ചിത്രത്തിൽ അഭിനയിക്കുന്ന താരങ്ങൾ സംസാരിച്ചു. നടൻ ഇർഷാദ്, കൈലാഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
എം.എ. നിഷാദിന്റെ സിനിമാ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. എം.എ. നിഷാദിന്റെ സിനിമകളിലെ നിർമ്മാതാക്കളെയും സംവിധായകരെയും എഴുത്തുകാരെയും ആദരിച്ചു. 1997ൽ പുറത്തിറങ്ങിയ ‘ഒരാൾ മാത്രം’ എന്ന സിനിമ നിർമ്മിച്ചു കൊണ്ടാണ് എം.എ നിഷാദ് സിനിമ രംഗത്തേക്ക് എത്തുന്നത്.
വെൽത്ത് ഐ സിനിമയുടെ ബാനറിൽ വരുന്ന ആദ്യ ചിത്രത്തിന്റെ ഛായാഗ്രഹണം സിദ്ധാർത്ഥ് രാമസ്വാമി നിർവഹിക്കുന്നു. സംഗീതം- ആനന്ദ് മധുസൂദനൻ, എഡിറ്റർ- ജോൺകുട്ടി, ശബ്ദലേഖനം- രാജകൃഷ്ണൻ. കലാസംവിധാനം- പ്രദീപ് എം.വി., പ്രൊഡക്ഷൻ കണ്ട്രോളർ- ബിനു മുരളി, മേക്കപ്പ്- സജീർ കിച്ചു, കോസ്റ്റ്യും- അരുൺ മനോഹർ, അസ്സോസിയേറ്റ് ഡയറക്ടർ- പ്രകാശ് കെ. മധു. ഗാനങ്ങൾ- പ്രഭാ വർമ്മ, റഫീഖ് അഹമ്മദ്, ഹരിനാരായണൻ, മനു മഞ്ജിത്, സ്റ്റിൽസ്- നിദാദ്, സൗണ്ട് ഡിസൈൻ, രാജേഷ് പി.എം. പി.ആർ.ഒ.- എ. എസ്. ദിനേശ്, മാർക്കറ്റിങ്- കണ്ടന്റ് ഫാക്ടറി, ഡിജിറ്റൽ പ്രമോഷൻ ആൻഡ് ഡിസൈൻ- യെല്ലോടൂത്ത്.