തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ദളപതി വിജയുടെ ഏറ്റവും പുതിയ ചിത്രമായ ‘വാരിസ്’ ബോക്‌സോഫീസിലെ വിജയകരമായ ആദ്യ വാരാന്ത്യത്തിന് ശേഷം 100 കോടി ക്ലബ് നാഴികക്കല്ലിൽ. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയുടെ ട്വീറ്റ് പ്രകാരം, ചിത്രം അഞ്ചു ദിവസം കൊണ്ട് 20 കോടിയിലധികം കളക്ഷൻ നേടി. വിജയ് – രശ്മിക മന്ദാന എന്നിവരുടെ ആദ്യ കൂട്ടുകെട്ട് കൂടിയാണ് ചിത്രം. വേൾഡ് വൈഡ് കളക്ഷനെ കുറിച്ച് പറയുകയാണെങ്കിൽ 149 കോടിയാണ് ‘വാരിസ്’ നേടിയത്.
#Varisu has entered the ₹ 100 Cr Club at the #India Box office..
അജിത് കുമാറിന്റെ ‘തുനിവ്’ ബോക്‌സ് ഓഫീസിൽ വിജയ് ചിത്രം വാരിസുമായി കൊമ്പുകോർത്തിരുന്നു. ആദ്യ ദിനം ബോക്‌സ് ഓഫീസ് കണക്കുകളിൽ ‘തുനിവ്’ ആധിപത്യം സ്ഥാപിച്ചു. ബോക്‌സ് ഓഫീസ് റിപ്പോർട്ട് എടുത്താൽ, വിജയ് സിനിമയിൽ നിന്ന് ശക്തമായ മത്സരം ലഭിച്ചിട്ടും ബോക്‌സ് ഓഫീസിൽ സ്ഥാനം നിലനിർത്താൻ ചിത്രത്തിന് കഴിഞ്ഞു. തുനിവും 100 കോടി ക്ലബ്ബിൽ പ്രവേശിച്ചു.
advertisement
#Thunivu has entered the ₹ 100 Cr Club at the #India Box office..
വാരിസിന്റെ തെലുങ്ക് പതിപ്പായ വാരസുഡുവിന്റെ റിലീസും ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷൻ വർദ്ധിപ്പിച്ചു. കൂടാതെ തെലുങ്ക് സംസാരിക്കുന്ന സംസ്ഥാനങ്ങളും ചിത്രത്തിന് മികച്ച അഭിപ്രായം രേഖപ്പെടുത്തി. ‘വാരിസ്’ ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ, നിർമ്മാതാക്കൾ സിനിമയെ പൊങ്കൽ വിജയ ചിത്രമായി പ്രഖ്യാപിക്കുകയായിരുന്നു.
advertisement
ഫാമിലി ഡ്രാമ/ആക്ഷൻ ത്രില്ലറായ വാരിസിൽ, വെല്ലുവിളി നിറഞ്ഞ ഒരു ഘട്ടത്തിൽ തന്റെ കുടുംബത്തെ സഹായിക്കാൻ മടങ്ങിവരുന്ന ഒരു ചെറുപ്പക്കാരനെയാണ് വിജയ് അവതരിപ്പിക്കുന്നത്. അതേസമയം തന്നെ ഒരു സ്ഥാപനം അവരെ നശിപ്പിക്കാൻ ശ്രമിക്കുന്നു.
തെലുങ്ക് സംവിധായകൻ വംശി പൈഡിപ്പള്ളിയുടെ ആദ്യ തമിഴ് ഭാഷാ ചിത്രമാണ്. ജനുവരി 11നാണ് ചിത്രം റിലീസ് ചെയ്തത്. വിജയ്, രശ്മിക മന്ദാന എന്നിവർക്കൊപ്പം പ്രകാശ് രാജും ചിത്രത്തിന്റെ ഭാഗമാണ്. കേരളത്തിലും തമിഴ്‌നാട്ടിലും ‘വാരിസ്’ നന്നായി ഓടുന്നുണ്ട്. ഉത്തരേന്ത്യയിൽ നിന്ന് കാര്യമായി പ്രേക്ഷകരെ ആകർഷിച്ച ചിത്രത്തിന്റെ ഹിന്ദി റിലീസ് വെള്ളിയാഴ്ച ഉണ്ടായിരുന്നു.
advertisement
ഹിന്ദി പതിപ്പിന് ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് പറഞ്ഞു. ആദ്യ വാരാന്ത്യത്തിൽ 3.88 കോടി കളക്ഷൻ നേടി.