TRENDING:

Janaki Jaane | സബ് കോണ്ട്രാക്‌ടർ ഉണ്ണി മുകുന്ദനൊപ്പം ഓഫ്‌സെറ്റ് പ്രസ് ജീവനക്കാരി ജാനകി; ഒരു ഫീൽ ഗുഡ് ചിത്രമായി 'ജാനകി ജാനേ' വരുന്നു

Last Updated:

ഒറ്റ ഷെഡ്യൂളിൽ പൂർത്തിയായ 'ജാനകി ജാനേ'യുടെ പ്രധാന ലൊക്കേഷൻ ഇരിഞ്ഞാലക്കുടയിലെ കാറളം എന്ന ഗ്രാമമായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നവ്യ നായരും സൈജു കുറുപ്പും പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രം ‘ജാനകി ജാനേ’ റിലീസിന് തയാറെടുക്കുന്നു. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന, അനീഷ് ഉപാസന രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘ജാനകി ജാനേ’. ഉയരെക്ക് ശേഷം എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ നിർമ്മിക്കുന്ന ജാനകി ജാനെയിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നത് സൈജു കുറുപ്പ്, നവ്യാ നായർ, ജോണി ആന്റണി, ഷറഫുദ്ധീൻ, കോട്ടയം നസീർ, അനാർക്കലി, പ്രമോദ് വെളിയനാട്, ജെയിംസ് ഏലിയാ, സ്മിനു സിജോ, ജോർജ് കോര, അഞ്ജലി സത്യനാഥ്, സതി പ്രേംജി, ശൈലജ കൊട്ടാരക്കര, അൻവർ, മണികണ്ഠൻ എന്നിവരാണ്.
ജാനകി ജാനേ
ജാനകി ജാനേ
advertisement

ഒറ്റ ഷെഡ്യൂളിൽ പൂർത്തിയായ ‘ജാനകി ജാനേ’യുടെ പ്രധാന ലൊക്കേഷൻ ഇരിഞ്ഞാലക്കുടയിലെ കാറളം എന്ന ഗ്രാമമായിരുന്നു. ജാനകി ജാനെയുടെ ആദ്യ ടീസർ തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചതും വാർത്തകളിൽ ഇടം പിടിച്ചതുമെല്ലാം പ്രേക്ഷകർക്ക് നൽകുന്ന പ്രതീക്ഷകൾ

ഏറെയാണ്.

തീർത്തും നർമ്മം കലർന്ന ഒരു കുടുംബചിത്രവുമായി എസ് ക്യൂബ് ഇത്തവണ പ്രേക്ഷകരിലേക്കെത്തുന്നത്. സൈജു കുറുപ്പിന്റെ മുഴുനീള നായകവേഷമാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഉണ്ണി മുകുന്ദൻ എന്ന പേരിലാണ് സൈജു കുറുപ്പ് ജാനകി ജാനെയിൽ.

advertisement

Also read: Janaki Jaane | കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ… വീണ്ടും പാടി നവ്യ നായർ; ‘ജാനകി ജാനേ’ ടീസർ

സബ് കോണ്ട്രാക്‌ടർ ഉണ്ണി മുകുന്ദനായി സൈജു കുറുപ്പ് നായകനാവുമ്പോൾ ഓഫ് സെറ്റ് പ്രെസ്സ് ജീവനക്കാരി ജാനകിയായി നവ്യാ നായർ നായികയാവുന്നു. ജാനകിയുടെ പേടിയാണ് സിനിമയുടെ ഇതിവൃത്തമെന്നത് ഒരു ടീസറിലൂടെ തന്നെ അവതരിപ്പിച്ചു കഴിഞ്ഞു.

സംവിധായകന്റെ വാക്കുകളിലേക്ക്. “നമുക്കെല്ലാവർക്കും പരിചയമുള്ള , എന്നാൽ പലരും പറയാൻ വിട്ട് പോയ ഒരു ചെറിയ കഥയാണ് ഞങ്ങൾ പറയാൻ പോകുന്നത്. ഇതിൽ അമാനുഷികമായ ഒന്നും തന്നെയുണ്ടാവില്ല. പ്രേക്ഷകർക്ക് എളുപ്പം കണക്ട് ചെയ്യാൻ പറ്റുന്ന ഫോർമാറ്റിലാണ് ജാനകി ജാനെയുടെ സ്ക്രിപ്റ്റിങ് പാറ്റേൺ.”

advertisement

ജാനകി ജാനെയുടെ സംഗീത സവിധായകർ കൈലാസ് മേനോനും സിബി മാത്യു അലക്സുമാണ്. മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സിലൂടെ പശ്ചാത്തലസംഗീതമൊരുക്കി പ്രേക്ഷക ശ്രദ്ധപിടിച്ച് പറ്റിയ യുവസംഗീത സംവിധായകനായ സിബി മാത്യു അലക്സാണ് ജാനകി ജാനെയിലും പശ്ചാത്തല സംഗീതമൊരുക്കുന്നത്.

ഛായാഗ്രഹണം – ശ്യാം പ്രകാശ്, എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള, കൊസ്റ്യൂം – സമീറ സനീഷ്, മേക്കപ്പ് – ശ്രീജിത്ത്‌ ഗുരുവായൂർ, ശബ്ദമിശ്രണം – എം.ആർ. രാജകൃഷ്ണൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – രത്തീന, ലൈന്‍ പ്രൊഡ്യൂസര്‍ – ഹാരിസ് ദേശം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – രഘുരാമ വര്‍മ്മ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, കളറിസ്റ്റ് – ശ്രീജിത്ത് സാരംഗ്, സബ് ടൈറ്റിൽസ് – ജോമോൾ (ഗൗരി), കോ റൈറ്റര്‍ – അനില്‍ നാരായണന്‍, അസോ ഡിറക്ടര്‍സ് റെമീസ് ബഷീര്‍, റോഹന്‍ രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – അനീഷ് നന്ദിപുലം, പി.ആര്‍.ഒ. – വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ് , വിഷ്വൽ ഗ്രാഫിക്സ് – ആക്സൽ മീഡിയ, സ്റ്റില്‍സ് – റിഷ്‍ലാല്‍ ഉണ്ണികൃഷ്ണന്‍, ഡിസൈന്‍സ് – ഓള്‍ഡ്‌ മോങ്ക്‌. ‘ജാനകി ജാനെ’ തിയെറ്ററിൽ എത്തിക്കുന്നത് കല്പക റിലീസാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Janaki Jaane | സബ് കോണ്ട്രാക്‌ടർ ഉണ്ണി മുകുന്ദനൊപ്പം ഓഫ്‌സെറ്റ് പ്രസ് ജീവനക്കാരി ജാനകി; ഒരു ഫീൽ ഗുഡ് ചിത്രമായി 'ജാനകി ജാനേ' വരുന്നു
Open in App
Home
Video
Impact Shorts
Web Stories