TRENDING:

Kalabhavan Shajohn | കോൺസ്റ്റബിൾ സഹദേവനിൽ നിന്നും എസ്.ഐയായി പ്രൊമോഷൻ; ഷാജോണിന്റെ 'സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ.'

Last Updated:

ഔദ്യോഗിക രംഗത്തു നിന്നും വിരമിച്ച റിട്ട. എസ്.ഐ. രാമചന്ദ്രൻ സ്വന്തം നിലയിൽ ഒരു അന്വേഷണ ഏജൻസി ആരംഭിച്ച്, പൊലീസ് ഡിപ്പാർട്ട്മെൻ്റിനെ സഹായിക്കുന്ന കഥയാണിത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സനൂപ് സത്യൻ സത്യൻ സംവിധാനം ചെയ്യുന്ന സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്.ഐ. എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. സുരേഷ് ഗോപി, ദിലീപ് എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് പുറത്തുവിട്ടത്. 35 വർഷത്തോളം പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ ക്രൈം വിഭാഗത്തിൽ ജോലി ചെയ്ത് ഔദ്യോഗിക രംഗത്തു നിന്നും വിരമിച്ച റിട്ട. എസ്.ഐ. രാമചന്ദ്രൻ സ്വന്തം നിലയിൽ ഒരു അന്വേഷണ ഏജൻസി ആരംഭിച്ച്, പൊലീസ് ഡിപ്പാർട്ട്മെൻ്റിനെ സഹായിക്കുന്ന കഥയാണിത്.
സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ.
സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ.
advertisement

കലാഭവൻ ഷാജോൺ (Kalabhavan Shajohn) ആണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ രാമചന്ദ്രനെ അവതരിപ്പിക്കുന്നത്. ബൈജു സന്തോഷ്, അനുമോൾ, സുധീർ കരമന, പ്രേം കുമാർ, ഉണ്ണി രാജാ, അസീസ് നെടുമങ്ങാട്, ആനന്ദ് മഹാദേവൻ, ഗീതി സംഗീത, ബാദ്ഷാ, അരുൺ പുനലൂർ, ലക്ഷ്മിദേവൻ, കല്യാൺ ഖാനാ എന്നിവരും പ്രധാന അഭിനേതാക്കളാണ്.

Also read: Leo | ഇവിടെയല്ല, അങ്ങ് വിദേശത്തുമുണ്ടെടാ അണ്ണന് പിടി; റെക്കോർഡ് തുക മുടക്കി ‘ലിയോ’ ഓവർസീസ് അവകാശം സ്വന്തമാക്കി ഫാർസ് ഫിലിംസ്

advertisement

തിരക്കഥ – സനൂപ് സത്യൻ, അനീഷ് വി. ശിവദാസ്; ഗാനങ്ങൾ – ദീപക് ചന്ദ്രൻ, സംഗീതം – അനു വി. ഇവാൻ, ഛായാഗ്രഹണം – ജോ ക്രിസ്റ്റോ സേവ്യർ, എഡിറ്റിംഗ്‌ – വിഷ്ണു ഗോപാൽ, കലാസംവിധാനം – മനോജ് മാവേലിക്കര, കോസ്റ്റ്യും ഡിസൈൻ – റാണാ പ്രതാപ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് – ലഷ്മി ദേവൻ, സുധൻ രാജ്, പ്രവീൺ എസ്. ശരത്ത്; ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉണ്ണി സി., പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – സജി കുണ്ടറ, പ്രൊഡക്ഷൻ കൺട്രോളർ- സുനിൽ പേട്ട, പി.ആർ.ഒ.- വാഴൂർ ജോസ്.

advertisement

എ.ഡി.1877 സെൻസ് ലോഞ്ച് എന്റെർടൈൻമെന്റിന്റെ ബാനറിൽ ഷിജു മിസ്പ, ബിനിൽ തോമസ്, സനൂപ് തോമസ് എന്നിവരാണ് നിർമാണം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Kalabhavan Shajohn is very well known for playing a cop in blockbuster crime thriller movie Drishyam. His role as constable Sahadevan won much accolades to the actor. Now, he is coming with CID Ramachandran Retired SI, a film based on the investigative quest of a retired police officer 

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Kalabhavan Shajohn | കോൺസ്റ്റബിൾ സഹദേവനിൽ നിന്നും എസ്.ഐയായി പ്രൊമോഷൻ; ഷാജോണിന്റെ 'സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ.'
Open in App
Home
Video
Impact Shorts
Web Stories