Leo | ഇവിടെയല്ല, അങ്ങ് വിദേശത്തുമുണ്ടെടാ അണ്ണന് പിടി; റെക്കോർഡ് തുക മുടക്കി 'ലിയോ' ഓവർസീസ് അവകാശം സ്വന്തമാക്കി ഫാർസ് ഫിലിംസ്
- Published by:user_57
- news18-malayalam
Last Updated:
നടൻ വിജയ് നായകനായ 'ലിയോ' ഈ വർഷം ഒക്ടോബർ 19ന് തിയേറ്ററിലെത്തുകയാണ്
നടൻ വിജയ് (Actor Vijay) നായകനായ 'ലിയോ' (Leo) ഈ വർഷം ഒക്ടോബർ 19ന് തിയേറ്ററിലെത്തുകയാണ്. ചിത്രത്തിന്റെ ഓവർസീസ് അവകാശം വിറ്റുപോയ വാർത്ത ഏറ്റവും ഒടുവിലായി പുറത്തുവന്നു കഴിഞ്ഞു. കമ്പനിയുടെ ട്വിറ്റർ ഹാൻഡിൽ പുറത്തിറക്കിയ വീഡിയോ പ്രസ്താവനയിൽ, ഫാർസ് ഫിലിം ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ അഹ്മദ് ഗോൽചിൻ ചിത്രം വിദേശത്ത് എത്തിക്കുന്നതിലെ സന്തോഷം പ്രകടിപ്പിച്ചു
advertisement
advertisement
advertisement