സിനിമയിൽ സലിം കുമാർ, ജോണി ആൻ്റണി, പ്രേം കുമാർ, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ,നോബി, ജയ്പ്രകാശ് കുളൂർ, ജയൻ ചേർത്തല, ജയകുമാർ, മാല പാർവ്വതി മുതലായ അഭിനേതാക്കൾ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. കെ.വി. അനിൽ തിരക്കഥയെഴുതുന്ന ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതും പശ്ചാത്തല സംഗീതമൊരുക്കുന്നതും രഞ്ജിൻ രാജാണ്. ഗാനരചന- സന്തോഷ് വർമ്മ.
Also read: ‘സിനിമയിറങ്ങി 10 ദിവസത്തിൽ കളക്ഷൻ 50 കോടി’: നിർമാതാക്കളോട് ആദായനികുതി വകുപ്പ് കണക്കു ചോദിക്കുന്നു
advertisement
പത്താം വളവിലൂടെ സ്വതന്ത്ര ക്യാമെറാമാനായി മാറിയ രതീഷ് റാം വിഷ്ണു ഉണ്ണികൃഷ്ണന്റെ വെടിക്കെട്ടിന് ശേഷം കള്ളനും ഭഗവതിയിലെയും സാങ്കേതികനിരയിലെത്തുന്നു. മലയാള സിനിമയിലെ ടെക്നീഷ്യൻമാരായ ജോൺകുട്ടി (എഡിറ്റർ), രാജീവ് കോവിലകം (ആർട്ട് ഡയറക്ടർ) ധന്യാ ബാലകൃഷ്ണൻ (കോസ്റ്റിയൂം ഡിസൈനർ), രഞ്ജിത്ത് അമ്പാടി (മേക്കപ്പ്), അജി മസ്‌ക്കറ്റ് (സ്റ്റിൽസ്), സച്ചിൻ സുധാകർ (സൗണ്ട് ഡിസൈൻ), രാജാകൃഷ്ണൻ (ഫൈനൽ മിക്സിങ് ) മുതലായവർ ചിത്രത്തിന്റെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നു.
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയി സുഭാഷ് ഇളമ്പൽ, അസ്സോസിയേറ്റ് ഡയറക്റ്റേഴ്സ് ആയി ടിവിൻ കെ. വർഗീസ്, അലക്സ് ആയൂർ എന്നിവരും കള്ളനും ഭഗവതിയുടെ ഭാഗമാവുന്നു.
പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് തിലകവും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷിബു പന്തലക്കോടുമാണ്. ‘കള്ളനും ഭഗവതിയും’ എക്സിക്യൂട്ടീവ്ര് പ്രൊഡ്യൂസർ രാജശേഖരനാണ്. ഡിസൈൻ- യെല്ലോ ടൂത്ത്, കാലിഗ്രഫി- കെ.പി. മുരളീധരൻ, ഗ്രാഫിക്സ്- നിഥിൻ റാം.
2022 നവംബർ 23 മുതൽ പാലക്കാടും പരിസരപ്രദേശങ്ങളിലുമായിട്ടാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, എ.എസ്. ദിനേശ്.
Summary: Vishnu Unnikrishnan’s Kallanum Bhagavathiyum movie has its first look poster released. Bengali actor Moksha and Anusree play female lead roles