സെപ്റ്റംബർ ഒൻപതാം തിയതി കങ്കണ റണൗട്ടിന്റെ മുംബൈ ബംഗ്ലാവിലെ ഓഫിസ് കെട്ടിടം കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കിയിരുന്നു. ബുള്‍ഡോസറുകളുമായി എത്തിയ കോര്‍പ്പറേഷന്‍ അധികൃതരാണ് കെട്ടിടം പൊളിച്ചു നീക്കിയത്. പൊളിച്ചുമാറ്റാനുള്ള നീക്കത്തിനെതിരെ കങ്കണ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി അതേദിവസം പരിഗണിക്കാനിരിക്കെയാണ് കോര്‍പ്പറേഷന്‍ നടപടികളുമായി മുന്നോട്ടു പോയത്. ശിവസേന നേതാക്കളും കങ്കണയും തമ്മിലുള്ള വാക്പോര് മൂര്‍ച്ഛിക്കുന്നതിനിടയിലായിരുന്നു ശിവസേനയുടെ നിയന്ത്രണത്തിലുള്ള കോര്‍പ്പറേഷന്റെ പ്രതികാര നടപടി.
ഇതേതുടർന്ന് ഗവർണർ ഭഗത് സിംഗ് കോഷിയാരയുമായി കങ്കണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു പൗരനായിട്ടാണ് ഗവർണറെ കാണാനെത്തിയതെന്നും രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്നുമാണ് കൂടിക്കാഴ്ചയെക്കുറിച്ച് കങ്കണ പറഞ്ഞത്.
advertisement
ജയലളിതയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൽ കങ്കണ നായികാ വേഷം ചെയ്യുന്നുണ്ട്. അടുത്തിടെ താരം ചിത്രത്തിലെ തന്റെ ലുക്ക് വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ജയലളിതയുമായുള്ള സമാനതകളുടെ പേരിൽ ഈ ചിത്രങ്ങൾ ഇരുകൂട്ടരുടെയും ആരാധകരും അണികളും ഏറ്റെടുത്തിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് കങ്കണ പോസ്റ്റ് ചെയ്തത്.
'തലൈവി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഈ വർഷം തിയേറ്ററുകളിലെത്താൻ തയാറെടുത്തിരുന്നതാണ്. ജൂൺ 26 ആണ് റിലീസിനായി പ്രഖ്യാപിച്ചിരുന്ന തിയതി. പക്ഷെ കോവിഡ് ലോക്ക്ഡൗണും അതേത്തുടർന്നുള്ള അനിശ്ചിതാവസ്ഥയും വന്നതിൽ പിന്നെ ഷൂട്ടിംഗ് ഉൾപ്പെടെ മുടങ്ങിയിരുന്നു. ഏഴുമാസം നീണ്ട ഇടവേളയ്‌ക്കു ശേഷമാണ് ചിത്രം വീണ്ടും ചിത്രീകരണം ആരംഭിച്ചത്. സിനിമയ്ക്കായി കങ്കണ പ്രത്യേകം ഭരതനാട്യം പരിശീലിക്കുകയും ചെയ്തിരുന്നു.
ഒരു ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് കങ്കണ പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ബാഹുബലി, മണികർണ്ണിക തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവ് കെ.വി. വിജയേന്ദ്ര പ്രസാദ് ആണ് ഈ സിനിമയുടെ രചനയും നിർവഹിക്കുന്നത്. ചിത്രം ഇനി എന്നാകും റിലീസ് ചെയ്യുക എന്നുള്ള വിവരം പുറത്തു വന്നിട്ടില്ല.