നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Kangana Ranaut| 'ഒരു മകളെപ്പോലെ അദ്ദേഹം എന്നെ കേട്ടതിൽ ഞാൻ ഭാഗ്യവതിയാണ്'; മഹാരാഷ്ട്ര ഗവർണറുമായി കൂടിക്കാഴ്ച നടത്തി കങ്കണ

  Kangana Ranaut| 'ഒരു മകളെപ്പോലെ അദ്ദേഹം എന്നെ കേട്ടതിൽ ഞാൻ ഭാഗ്യവതിയാണ്'; മഹാരാഷ്ട്ര ഗവർണറുമായി കൂടിക്കാഴ്ച നടത്തി കങ്കണ

  സഹോദരി രംഗോലിക്കൊപ്പമാണ് കങ്കണ ഗവർണറുടെ വസതിയിലെത്തിയത്.

  kangana meets governor

  kangana meets governor

  • Share this:
   മുംബൈ: മഹാരാഷ്ട്ര സർക്കാരുമായി പോര് തുടരുന്നതിനിടെ ഗവർണർ ഭഗത് സിംഗ് കോഷിയാരയുമായി കൂടിക്കാഴ്ച നടത്തി നടി കങ്കണ റണൗട്ട്. സഹോദരി രംഗോലിക്കൊപ്പമാണ് കങ്കണ ഗവർണറുടെ വസതിയിലെത്തിയത്. തനിക്ക് മഹാരാഷ്ട്ര സർക്കാരിൽ നിന്ന് നേരിടേണ്ടി വന്ന അനീതിയെ കുറിച്ച് കങ്കണ ഗവർണറോട് വ്യക്തമാക്കി.

   കങ്കണയുടെ മുംബൈയിലെ ഓഫീസ് ശിവസേന ഭരിക്കുന്ന ബിഎംസി പൊളിച്ചതിനു പിന്നാലെയാണ് കങ്കണ ഗവർണറെ കാണാനെത്തിയത്. അദ്ദേഹം ഒരു മകളെപ്പോലെയാണ് തന്നെ കേട്ടതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കങ്കണ മാധ്യമങ്ങളോട് പറഞ്ഞു.   ഒരു പൗരനായിട്ടാണ് ഗവർണറെ കാണാനെത്തിയതെന്നും രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്നും കങ്കണ പറഞ്ഞു.

   എനിക്ക് സംഭവിച്ച അനീതിയെക്കുറിച്ച് ഞാൻ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരിയുമായി സംസാരിച്ചു, അദ്ദേഹം ഇവിടെ ഞങ്ങളുടെ രക്ഷാധികാരിയാണ്. എനിക്ക് നീതി ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു അങ്ങനെ ജനാധിപത്യത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം പുനഃസ്ഥാപിക്കാൻ കഴിയും- കങ്കണ പറഞ്ഞു.

   സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കങ്കണയും ശിവസേനയും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിച്ചത്. ഇതിനിടെയാണ് മുംബൈയെ പാക് അധീന കശ്മീരിനോട് കങ്കണ ഉപമിച്ചത്.


   ഇതോടെ പ്രശ്നങ്ങൾ രൂക്ഷമാവുകയായിരുന്നു. ഇതിനു പിന്നാലെയാണ് കങ്കണയുടെ ഓഫീസ് പൊളിക്കാൻ തുടങ്ങിയത്. കോടതി ഇടപെട്ട് ഇത് തടഞ്ഞിരിക്കുകയാണ്.
   Published by:Gowthamy GG
   First published:
   )}