Thalaivi Movie | ജയലളിതയായി തിളങ്ങി കങ്കണ റണൗത്ത്; ഷൂട്ടിംഗ് ചിത്രങ്ങൾ പുറത്തുവിട്ട് താരം
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഒറ്റനോട്ടത്തിൽ ജയലളിത എന്നു തന്നെ തോന്നിപ്പോകുന്ന സമാനതകളാണ് ചിത്രത്തിൽ കങ്കണയ്ക്കുള്ളത്.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കിയുള്ള 'തലൈവി'എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിലുള്ള ഇടവേളയ്ക്ക് ശേഷം ഈയടുത്താണ് ചിത്രീകരണം പുനഃരാരംഭിച്ചത്. തമിഴ്നാട്ടുകാരുടെ 'അമ്മ' ജയലളിതയ്ക്ക് അരങ്ങിൽ ജീവൻ പകരുന്നത് ബോളിവുഡ് താരം കങ്കണ റണൗത്താണ്. താൻ വളരെയെറേ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത് കങ്കണ പലതവണ ആവര്‍ത്തിച്ച് പറഞ്ഞിട്ടുമുണ്ട്.
Also Read-Happy Birthday Nivin Pauly| മലയാള സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ യുവതാരത്തിന് ഇന്ന് പിറന്നാൾ
ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത് മുതൽ തന്നെ ഇതുമായി ബന്ധപ്പെട്ട ഓരോവിവരങ്ങളും കങ്കണ തന്നെ ആരാധകരുമായി പങ്കു വയ്ക്കുകയും ചെയ്തിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങി ചിത്രീകരണം ആരംഭിക്കാൻ പോകുന്ന വിവരവും ഇത്തരത്തിൽ അറിയിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്‍റെ അടുത്ത ഷെഡ്യൂളും പൂർത്തിയായെന്ന സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് താരം. ലൊക്കോഷനിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമാണ് വിവരം അറിയിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ജയലളിത എന്നു തന്നെ തോന്നിപ്പോകുന്ന സമാനതകളാണ് ചിത്രത്തിൽ കങ്കണയ്ക്കുള്ളത്.
advertisement
With the blessings of Jaya Ma we completed one more schedule of Thalaivi- the revolutionary leader. After corona many things are different but between action and before cut nothing changes. Thank you team @vishinduri @ShaaileshRSingh #ALVijay pic.twitter.com/CghmfK0JQf
— Kangana Ranaut (@KanganaTeam) October 11, 2020
advertisement
'ജയ അമ്മയുടെ അനുഗ്രഹത്തോടെ തലൈവി-ദി റവല്യൂഷണറി ലീഡറിന്‍റെ ഒരു ഷെഡ്യൂൾ കൂടി പൂർത്തിയായി. കൊറോണയ്ക്ക് ശേഷം പല കാര്യങ്ങളിലും മാറ്റം വന്നെങ്കിലും ആക്ഷനും കട്ടിനും ഇടയ്ക്കുള്ള കാര്യങ്ങളിൽ മാത്രം മാറ്റമൊന്നുമുണ്ടായിട്ടില്ല' ടീമഗംങ്ങൾക്ക് നന്ദി അറിയിച്ച് കങ്കണ ട്വിറ്ററിൽ കുറിച്ചു.
advertisement
സംവിധായകൻ എ.എൽ.വിജയ് ആണ് ബഹുഭാഷ ചിത്രമായ തലൈവി ഒരുക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 11, 2020 12:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Thalaivi Movie | ജയലളിതയായി തിളങ്ങി കങ്കണ റണൗത്ത്; ഷൂട്ടിംഗ് ചിത്രങ്ങൾ പുറത്തുവിട്ട് താരം