TRENDING:

KGF Chapter 2 | 'റോക്കി ഭായ് ഈസ് ബാക്ക്' ; കെ.ജി.എഫ് രണ്ടാം ഭാഗം റിലീസ് തീയതി പ്രഖ്യാപിച്ചു

Last Updated:

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ റോക്കി ഭായിയെ അവതരിപ്പിക്കുന്ന യഷ് , തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം  അറിയിച്ചിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കി ആരാധകരെ ഹരം കൊള്ളിച്ച ചിത്രമായിരുന്നു കെ.ജി.എഫ്. കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് എന്നായിരിക്കുമെന്നത് ആരാധകരെ ഒന്നടങ്കം അലട്ടി കൊണ്ടിരുന്ന വിഷയമായിരുന്നു. ഈ അനിശ്ചിതത്വത്തിന് വിരാമമിട്ടു കൊണ്ട് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് കെ. ജി. എഫ് അണിയറ പ്രവര്‍ത്തകര്‍.
advertisement

2022 ഏപ്രില്‍ 14ലിനാണ് കെ.ജി.എഫ് രണ്ടാം ഭാഗം റിലീസ് ചെയ്യന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ റോക്കി ഭായിയെ അവതരിപ്പിക്കുന്ന യഷ് , തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം  അറിയിച്ചിരിക്കുന്നത്. 'ഇന്നത്തെ അനിശ്ചിതത്വങ്ങള്‍ ഞങ്ങളുടെ തീരുമാനത്തെ വൈകിപ്പിക്കുകയേയുള്ളൂ, പക്ഷേ പറഞ്ഞത് പോലെ 2022 ഏപ്രില്‍ 14 ന് ഞങ്ങള്‍ തീയറ്ററുകളില്‍ എത്തും' എന്നാണ് യഷ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

കെ ജി എഫ്: ചാപ്റ്റര്‍ 2, 2020 ഒക്‌റ്റോബര്‍ 23-ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍ ഷൂട്ടിങ് മുടങ്ങിയതിനാല്‍ റിലീസ് തീയതി നീട്ടുകയായിരുന്നു.

advertisement

പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി പല തവണ പ്രഖ്യാപിക്കുകയും മാറ്റി വയ്ക്കുകയും കോവിഡ് മൂലം ചെയ്തിരുന്നു. കന്നഡയില്‍ ബ്ലോക്ക് ബസ്റ്റര്‍ ആയിരുന്ന ഗ്യാങ്സ്റ്റര്‍ - ഡ്രാമ ചിത്രം കെ ജി എഫിന്റെ രണ്ടാം ഭാഗമാണ്, ചാപ്റ്റര്‍ 2. യാഷ്, ശ്രീനിധി ഷെട്ടി എന്നിവര്‍ക്കൊപ്പം ബോളിവുഡ് നടനായ സഞ്ജയ് ദത്തും രവീണ ടന്‍ഡനും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ചിത്രം റിലീസ് ചെയ്യുന്ന ദിവസം ദേശീയ അവധിയായി പ്രഘ്യാപിക്കണമെന്ന് ഒരു ആരാധകന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത് വൈറലായിരുന്നു.

advertisement

ചിത്രത്തിന്റെ ഹിന്ദി പകര്‍പ്പവകാശം ഫര്‍ഹാന്‍ അക്തറും റിതേഷ് സിദ്ധ്വാനിയുടെ എക്‌സല്‍ എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് വാങ്ങിയിരിക്കുന്നത്. നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ആയിരിക്കും കേരളത്തില്‍ ചിത്രം വിതരണം ചെയ്യുക. കെ ജി എഫ് ചാപ്റ്റര്‍ 2 നിര്‍മ്മിച്ചിരിക്കുന്നത് വിജയ് കിരഗന്ധൂര്‍ ആണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോലര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പീരീഡ് ഡ്രാമയാണ് കെജിഎഫ്. 2018 ഡിസംബര്‍ 21 നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. രണ്ടാംഭാഗത്തില്‍ വില്ലനായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. അധീര എന്ന വില്ലന്‍ ലുക്കിലുള്ള സഞ്ജയ് ദത്തിന്റെ ചിത്രം വൈറലായിരുന്നു. സഞ്ജയ് ദത്തിന്റെ 61ാം പിറന്നാള്‍ ദിനത്തിലാണ് അധീരാ എന്ന വില്ലന്‍ കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവിട്ടത്. 1951 മുതലുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
KGF Chapter 2 | 'റോക്കി ഭായ് ഈസ് ബാക്ക്' ; കെ.ജി.എഫ് രണ്ടാം ഭാഗം റിലീസ് തീയതി പ്രഖ്യാപിച്ചു
Open in App
Home
Video
Impact Shorts
Web Stories