വേണാട് രാജ്യത്തിന്റെ പടനായകൻ ഇരവിക്കുട്ടി പിള്ളയുടെ വിശ്വസ്തനും പോരാളിയുമായ ധീരന്റെ വേഷമാണ് ചിത്രത്തിൽ പൃഥ്വിരാജ് ചെയ്യുന്നത്. 1700കളിലെ വേണാട്ടിൽ നിന്നുള്ള ഉഗ്ര യോദ്ധാക്കളുടെ കഥയാണ് ‘കാളിയൻ’ പറയുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രം സ്വന്തം ജീവൻ പോലും പണയപ്പെടുത്തി പോരാടുന്ന യോദ്ധാവിന്റെ ദൗത്യം വഹിക്കുന്നു. “കാളിയൻ ഒരു ഇതിഹാസ ത്രില്ലറായാണ് വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിലെ തെക്കൻ നാടോടിക്കഥകളെ ആസ്പദമാക്കിയുള്ള ആദ്യ ചിത്രമാണിത്. ഇരവിക്കുട്ടി പിള്ളയുടെ വീരഗാഥകൾ തെക്കൻ പാട്ടുകളിൽ വാഴ്ത്തപ്പെട്ടിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടിലെ വേണാട് സാമ്രാജ്യത്തിന്റെ പശ്ചാത്തലത്തിലുള്ള കഥകളിലൊന്നാണിത്,” സംവിധായകൻ മഹേഷ് ഒരഭിമുഖത്തിൽ വെളിപ്പെടുത്തി.
advertisement
ബാഹുബലിയിലെ 'കട്ടപ്പ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സത്യരാജ് സിനിമയുടെ ഭാഗമാകുമെന്നു തുടക്കം മുതൽ സൂചനയുണ്ടായിരുന്നു. ഇതിൽ മാറ്റമുണ്ടോ എന്ന കാര്യം വ്യക്തമല്ല.
റിപ്പോർട്ടുകൾ പ്രകാരം ഒന്നിലധികം ഷൂട്ടിംഗ് ലൊക്കേഷനുകളും വിഷ്വൽ ഇഫക്റ്റുകളുടെ പ്രയോഗവും ഉപയോഗിച്ച് ചിത്രം വലിയ തോതിലാണ് നിർമ്മിച്ചിരിക്കുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കും.
2018ൽ ചിത്രത്തിന്റെ രസകരമായ ഫസ്റ്റ് ലുക്ക് ടീസർ നിർമ്മാതാക്കൾ പുറത്തിറക്കി. ശേഷം ലൊക്കേഷൻ നിരീക്ഷണത്തിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതായി അപ്ഡേറ്റ് വന്നു. എന്നാൽ കോവിഡ് പാൻഡെമിക് ഏൽപ്പിച്ച ആഘാതങ്ങളെത്തുടർന്നു സിനിമ വൈകി. ഇതിനിടയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങൾ ഉൾപ്പെടെ റിലീസ് ചെയ്തിരുന്നു.
ഈ വർഷം ഒക്ടോബർ, നവംബർ മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. 'ആടുജീവിതം' പൂർത്തിയാക്കിയ പൃഥ്വിരാജ്, നിലവിൽ 'കാപ്പ' എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. അതിനു പിന്നാലെയെത്തുക 'കാളിയൻ' ആവും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'L2 എമ്പുരാൻ' മറ്റൊരു ചിത്രമാണ്.
Summary: KGF music director Ravi Basrur to weave tunes for the most-anticipated historical thriller 'Kaaliyan' starring Prithviraj. The movie has been on hold ever since it was announced. It is supposed to gather steam in 2022. Kaaliyan is directed by S. Mahesh and produced by Rajeev Nair
