മുൻ ആരോഗ്യവകുപ്പ് മന്ത്രിയായ കെ.കെ. ശൈലജ ടീച്ചർ എംഎൽഎ എത്തി. മട്ടന്നൂർ കല്ല്യാട്ടിൽ ചിത്രീകരണം പുരോഗമിക്കുന്ന ‘ഒരു ജാതി ജാതകത്തിന്റെ’ ലോക്കേഷനിൽ സ്നേഹ സന്ദർശനം നടത്തിയ കെ.കെ. ശൈലജ ടീച്ചർ ചിത്രത്തിൽ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ വർഷത്തെ മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് നേടിയ പി.പി. കുഞ്ഞികൃഷ്ണനെ പൊന്നാട അണിയിച്ച് ആദരിച്ചു.
ചടങ്ങിൽ മലയാള സിനിമയുടെ ഇന്നത്തെ സാഹചര്യത്തെ കുറിച്ച് സംസാരിച്ചതിനു ശേഷം ചിത്രത്തിനും അണിയറപ്രവർത്തകർക്കും ആശംസകൾ നേർന്നു. വിനീത് ശ്രീനിവാസനെ നായകനാക്കി എം. മോഹനൻ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി ജാതകം’ എന്ന ചിത്രത്തിൽ നിഖില വിമൽ, ബാബു ആന്റണി, പി.പി. കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ, ഇഷാ തൽവാർ, വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹർ, രഞ്ജി കങ്കോൽ, അമൽ താഹ, ഇന്ദു തമ്പി, രഞ്ജിത മധു, ചിപ്പി ദേവസ്യ, വർഷ രമേശ്, അരവിന്ദ് രഘു, ശരത്ത് ശഭ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
advertisement
മലബാറിലെ വിവിധ വേദികളിലുള്ള ഒട്ടേറെ കലാകാരന്മാരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വർണചിത്രയുടെ ബാനറിൽ മഹാ സുബൈർ
നിർമിക്കുന്ന ‘ഒരു ജാതി ജാതകം’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു.
Also read: Dileep | കമ്മാരസംഭവം തുടങ്ങുമ്പോൾ ദിലീപ് ആരോപണവിധേയനല്ല; വിധി വരാതെ എങ്ങനെ ഒരാൾക്കെതിരെ പറയും? മുരളി ഗോപി
രാകേഷ് മണ്ടോടി തിരക്കഥയും സംഭാഷണവും എഴുതുന്നു. എഡിറ്റർ- രഞ്ജൻ എബ്രഹാം, ഗാനരചന- മനു മഞ്ജിത്ത്, സംഗീതം- ഗുണ ബാലസുബ്രമണ്യം; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സൈനുദ്ദീൻ, കൺട്രോളർ- ഷമീജ് കൊയിലാണ്ടി, കല- ജോസഫ് നെല്ലിക്കൽ, മേക്കപ്പ്- ഷാജി പുൽപള്ളി; വസ്ത്രാലങ്കാരം- റാഫി കണ്ണാടിപ്പറമ്പ്, കോ റൈറ്റർ-
സരേഷ് മലയൻകണ്ടി, ക്രിയേറ്റീവ് ഡയറക്ടർ- മനു സെബാസ്റ്റ്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അനിൽ എബ്രാഹം, കാസ്റ്റിംഗ് ഡയറക്ടർ- പ്രശാന്ത് പാട്യം, ഫിനാൻസ് കൺട്രോളർ -ഉദയൻ കപ്രശ്ശേരി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- നസീർ കൂത്തുപറമ്പ്, അബിൻ എടവനക്കാട്, സ്റ്റിൽസ്-പ്രേംലാൽ പട്ടാഴി, പരസ്യകല- അരുൺ പുഷ്ക്കരൻ, വിതരണം- വർണ്ണച്ചിത്ര.
കൊച്ചി, ചെന്നൈ, മട്ടന്നൂർ, തലശ്ശേരി എന്നീ പ്രദേശങ്ങളിലായി ‘ഒരു ജാതി ജാതകത്തിന്റെ’ ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: Former Minister K.K. Shailaja honours P.P. Kunhikrishnan, who won the state award for Best Character Actor in the recent film awards. The meeting was on the sets of Oru Jathi, Oru Jathakam