Dileep | കമ്മാരസംഭവം തുടങ്ങുമ്പോൾ ദിലീപ് ആരോപണവിധേയനല്ല; വിധി വരാതെ എങ്ങനെ ഒരാൾക്കെതിരെ പറയും? മുരളി ഗോപി

Last Updated:

ആരോപണം ഉയരുമ്പോൾ കമ്മാരസംഭവത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു

കമ്മാരസംഭവം ടീം
കമ്മാരസംഭവം ടീം
നടിയെ ആക്രമിച്ച കേസിൽ ദിലീപ് ആരോപണവിധേയനായ ശേഷം പുറത്തിറങ്ങിയ മലയാള ചിത്രമാണ് ‘കമ്മാരസംഭവം’. മേക്കിങ്ങിലും പ്രകടനത്തിലും ടെക്നിക്കൽ സങ്കേതങ്ങളിലും മികച്ച നിലവാരം പുലർത്തിയിട്ടും ചിത്രം ചലച്ചിത്ര പുരസ്‌കാര പട്ടികയിൽ വേണ്ടവിധേന പരിഗണിക്കപ്പെട്ടില്ല എന്ന ആരോപണം അന്നുമുതൽക്കെ നിലനിന്നിരുന്നു. മുരളി ഗോപി തിരക്കഥ രചിച്ച്, രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തിൽ നായകനായത് ദിലീപാണ്. 2018 ഏപ്രിൽ മാസം ചിത്രം റിലീസ് ചെയ്തു.
ആരോപണം ഉയരുമ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് തന്റെ അഭിപ്രായം രേഖപ്പെടുത്തുകയാണ് മുരളി ഗോപി. ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്’ അനുവദിച്ച അഭിമുഖത്തിലാണ് മുരളി മറുപടി നൽകിയത്.
“സിനിമ തുടങ്ങുമ്പോൾ ഇങ്ങനെയൊരു വിഷയമല്ല. സിനിമ പകുതി കഴിഞ്ഞപ്പോഴാണ് ഉണ്ടാവുന്നത്. ഉറപ്പില്ലാതെ ഒരു കാര്യത്തിൽ ഒരു വ്യക്തിയെ ഞാൻ വിലയിരുത്തില്ല. ഞാൻ ലോജിക്, അല്ലെങ്കിൽ കാരണമാണ് ചോദിക്കുന്നത്. കുറ്റക്കാരനാണ് എന്ന് തെളിയിക്കപ്പെടാത്ത ആൾക്കെതിരെ സംസാരിക്കുന്നതിൽ എന്ത് ലോജിക്കാനുള്ളത്. ഒരു വിധി വരട്ടെ, എന്നിട്ടു ഞാൻ പറയാം. അല്ലാതെ അന്നും ഇന്നും ഞാൻ ഇതേകുറിച്ച് സംസാരിക്കില്ല. ആരോപണം എന്നാൽ വിധിയല്ല. ആൾക്കൂട്ട വിധിയാണ് വന്നിരുന്നത്. ഇരയെ പൂർണമായും ബഹുമാനിക്കുകായും ചെയ്യുന്നു,” മുരളി ഗോപി പറഞ്ഞു.
advertisement
Summary: Murali Gopy talks about the time Dileep had acted in the movie Kammarasambhavam which he had scripted. The movie was half way through when Dileep got accused for his alleged involvement in molesting a popular female Malayalam actor, surfaced
മലയാളം വാർത്തകൾ/ വാർത്ത/Film/
Dileep | കമ്മാരസംഭവം തുടങ്ങുമ്പോൾ ദിലീപ് ആരോപണവിധേയനല്ല; വിധി വരാതെ എങ്ങനെ ഒരാൾക്കെതിരെ പറയും? മുരളി ഗോപി
Next Article
advertisement
Exclusive | ചെങ്കോട്ട സ്ഫോടനം; ചാവേറാക്രമണമോ, പരിഭ്രാന്തിയിൽ പൊട്ടിത്തെറിച്ചതോ?
Exclusive | ചെങ്കോട്ട സ്ഫോടനം; ചാവേറാക്രമണമോ, പരിഭ്രാന്തിയിൽ പൊട്ടിത്തെറിച്ചതോ?
  • ജമ്മു കശ്മീരിൽ ഉന്നതവിദ്യാഭ്യാസമുള്ളവരും സമ്പന്നരുമായ ഡോക്ടർമാർ ഭീകരപ്രവർത്തനത്തിൽ പങ്കാളികളായി.

  • പുല്വാമയിലെ ശംബുര ഗ്രാമത്തിൽ നിന്നുള്ള ഇല്യാസ് അമീറിന്റെ i20 കാർ ഉപയോഗിച്ച് ചാവേർ ആക്രമണം.

  • പാകിസ്ഥാനിലെ ജെയ്ഷെ മുഹമ്മദിന്റെ നിർദ്ദേശപ്രകാരം ഇന്ത്യയെ നശിപ്പിക്കാൻ ഭീകരർ തയ്യാറെടുത്തു.

View All
advertisement