ചിത്രത്തിനായി ഒരു സ്റ്റൈലിഷ് ഗെറ്റപ്പിൽ മഹേഷ് ബാബു എത്തും. അണിയറപ്രവർത്തകർ ചിത്രത്തിന്റെ ഏറ്റവും പ്രധാന അപ്‌ഡേറ്റ് പുറത്തുവിട്ടു കഴിഞ്ഞു. ഗംഭീര ലുക്കിൽ മഹേഷ് ബാബുവിന്റെ ചിത്രത്തോടൊപ്പം സിനിമയുടെ റിലീസ് ഡേറ്റ് കൂടി പ്രഖ്യാപിച്ചു.
2024 ജനുവരി 14ൽ സംക്രാന്തി ആഘോഷ വേളയിലാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുക. ഫാഷൻ ഗെറ്റപ്പിൽ എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു ലുക്കിലാണ് മഹേഷ് ബാബു എത്തുന്നത്. കണ്ണട വെച്ച് സിഗരറ്റും വലിച്ച് റോഡിലൂടെ നടന്ന് വരുന്ന താരത്തെ നോക്കി ഗുണ്ടകൾ പോലും തല കുനിച്ച് നിൽക്കുന്ന കാഴ്ചയാണ് പോസ്റ്ററിൽ. മാസ്സും ക്ലാസ്സും ഒരുപോലെ ചേർന്നതാണ് പോസ്റ്റർ.
advertisement
Also read: മാർച്ച് 26ന്റെ നൊമ്പരമായി സുകുമാരിയമ്മയും ഇന്നച്ചനും; ഇരുവരും ചേർന്ന് അനശ്വരമാക്കിയ ചിത്രങ്ങൾ
ഹാരിക ആൻഡ് ഹസിൻ ക്രിയേഷൻസിന്റെ ബാനറിൽ എസ്. രാധാകൃഷ്ണനാണ് (ചൈന ബാബു) ചിത്രം നിർമിക്കുന്നത്. വമ്പൻ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുക. ഫാമിലി ഇമോഷൻസ് ചേർന്നുള്ള മാസ്സ് ആക്ഷൻ എന്റർടെയിനറായി ഒരുങ്ങുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായിക.
ഇതുവരെ കാണാത്ത ഒരു മഹേഷ് ബാബുവിനെ ഒരുക്കുകയാണ് ത്രിവിക്രം. ഗംഭീര അഭിനേതാക്കളും മികച്ച അണിയറപ്രവർത്തകരും ചിത്രത്തിന് വേണ്ടി ഒരുമിക്കും. ദേശീയ അവാർഡ് ജേതാവായ നവിൻ നൂലി എഡിറ്റിങ്ങ് നിർവഹിക്കുന്ന ചിത്രത്തിൽ എ.എസ്. പ്രകാശ് കലാസംവിധാനം നിർവഹിക്കുന്നു. സംഗീത സംവിധാനം – തമൻ , ഛായാഗ്രഹണം – പി.എസ്. വിനോദ്, പി.ആർ.ഒ. – ശബരി.
