ഇന്നസെന്റിന്റെ (Innocent) ജോഡി എന്ന നിലയിൽ ചിന്തിച്ചാൽ മനസ്സിൽ വരുന്ന മുഖം കെ.പി.എ.സി. ലളിതയുടേതാകും എന്ന് നിസംശയം പറയാം. ഭാസുരയും ഭർത്താവും, സാമിയേട്ടനും കൊച്ചമ്മണി ടീച്ചറും തുടങ്ങി നിരവധി റോളുകൾ ഇവർ രണ്ടുപേരുടേതുമായി കാണാൻ കഴിയും. അത്തരത്തിൽ എണ്ണംപറഞ്ഞ ജോഡി വേഷങ്ങൾ ഇല്ലെങ്കിലും, തങ്ങളുടെ സാന്നിധ്യം കൊണ്ട് സിനിമകളുടെ മുതൽക്കൂട്ടായ വേഷങ്ങൾ സുകുമാരിക്കും ഇന്നസെന്റിനുമുണ്ട്. സുകുമാരിയമ്മ (Sukumari) വിടപറഞ്ഞ് ഒരു പതിറ്റാണ്ടു പിന്നിടുമ്പോഴാണ് ഇന്നച്ചനും അനശ്വരമായ കഥാപാതങ്ങൾ ബാക്കിയാക്കി ഒരു വലിയ നൊമ്പരമായി മായുന്നത്. 2013 മാർച്ച് 26നാണ് സുകുമാരി ഓർമയായത്. 'അയൽവാസി ഒരു ദരിദ്രവാസി' എന്ന സിനിമയിലെ രംഗമാണിത്
'എന്താ ഇങ്ങനെ നോക്കിയിരിക്കുന്നത്, എനിക്ക് ദേഷ്യം വരും കേട്ടോ'. പത്മനാഭ അയ്യരെ നോക്കി അൽപ്പം കൊഞ്ചലോടെ ഡയലോഗ് അടിക്കുന്ന മേഴ്‌സി. ഈ ചിത്രത്തിൽ ഇതാണ് ഇന്നസെന്റും സുകുമാരിയമ്മയും. നായികാ നായക വേഷങ്ങൾ ഇല്ലെങ്കിലും, അനിൽ സംവിധാനം ചെയ്ത ഈ സിനിമയിൽ ഇവരുടെ ഈ ഒരു ഡയലോഗ് മതി, ചിരിയുടെ പൂത്തിരി കൊളുത്താൻ (തുടർന്ന് വായിക്കുക)