ചിത്രത്തിൻ്റെ സെറ്റിൽ ശരത് കുമാർ ജോയിൻ ചെയ്തിരുന്നു. നിരഞ്ജൻ സുധീന്ദ്ര നായകനായി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. സൗമ്യ ഇതിനോടകം തന്നെ തെലുങ്കിൽ കഴിഞ്ഞ വർഷത്തെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ സൂപ്പർസ്റ്റാർ മഹേഷ് ബാബുവിൻ്റെ ‘സർകാരു വാരി പാട്ട’യിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സൗമ്യക്ക് പുറമെ പ്രകാശ് രാജ്, നാസർ, സുമൻ തുടങ്ങിയ സീനിയർ അഭിനേതാക്കളും ചിത്രത്തിൻ്റെ ഭാഗമായിട്ടുണ്ട്.
Also read: Rahman and Bhavana | റഹ്മാനും ഭാവനയും; പുതിയ ചിത്രത്തിന് ചോറ്റാനിക്കരയിൽ തുടക്കം
advertisement
ചന്ദൻ ഷെട്ടിയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരക്കുന്നത്. മഹേഷ് ഛായാഗ്രഹണവും, ശ്രീകാന്ത് ചിത്രസംയോജനവും ചെയ്തിരിക്കുന്നു. രഘു നിടുവല്ലിയാണ് ചിത്രത്തിനായി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. ജയന്ത് കൈകിനി, നാഗേന്ദ്ര പ്രസാദ്, ചേതൻ കുമാർ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾക്കായി വരികൾ എഴുതിയിരിക്കുന്നു.
കൊറിയോഗ്രഫി: ഗണേഷ്, ഭാനു. സംഘട്ടനം: ഗണേഷ്, കലാസംവിധാനം: രഘു, സ്റ്റിൽസ്: ചന്ദ്രു, വാർത്ത പ്രചരണം: പി. ശിവപ്രസാദ്. ചിത്രം നവംബർ റിലീസായിരിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.