Rahman and Bhavana | റഹ്മാനും ഭാവനയും; പുതിയ ചിത്രത്തിന് ചോറ്റാനിക്കരയിൽ തുടക്കം

Last Updated:

സാങ്കേതികമായി ഏറെ പ്രത്യേകതകൾ നിറഞ്ഞൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്

ചിത്രത്തിന്റെ പൂജാ വേളയിൽ നിന്നും
ചിത്രത്തിന്റെ പൂജാ വേളയിൽ നിന്നും
റഹ്മാനും (Rahman) ഭാവനയും (Bhavana) ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. എ.പി.കെ. സിനിമാസിൻ്റെ ബാനറിൽ ആദിത് പ്രസന്ന കുമാർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും ചോറ്റാനിക്കരയിൽ വെച്ച് നടന്നു. ചിത്രത്തിൻ്റെ സംവിധാനവും തിരക്കഥയും നവാഗതനായ റിയാസ് മരാത്താണ്. സാങ്കേതികമായി ഏറെ പ്രത്യേകതകൾ നിറഞ്ഞൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്. ചിത്രത്തിൻ്റെ ടൈറ്റിൽ ഈദ് ദിനത്തിൽ പുറത്തുവിടും. റഹ്മാനും ഭാവനക്കുമൊപ്പം ഷെബിൻ ബെൻസൺ, ബിനു പപ്പു, ദൃശ്യ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
സുജിത്ത് സാരംഗാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത്. കിരൺ ദാസ് എഡിറ്റിംഗ് നിർവഹിക്കുന്നു. തല്ലുമാല, സുലേഖ മൻസിൽ തുടങ്ങിയ ചിത്രങ്ങളുടെ പ്രൊമോ സോങ്ങ് ഒരുക്കിയ ഡബ്‌സി ഈ ചിത്രത്തിലൂടെ ആദ്യമായി സ്വതന്ത്ര സംഗീതസംവിധായകനാകുന്നു.
കോസ്റ്റ്യൂം – സമീറ സനീഷ്, ആർട്ട് – അരുൺ ജോസ്, മേക്കപ്പ് – അമൽ ചന്ദ്രൻ, പ്രോജക്ട് ഡിസൈനർ – പ്രണവ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ – ഡേവിസൺ സി.ജെ., ചീഫ് അസോസിയേറ്റ് ഡയറക്ടർ – സാംസൺ സെബാസ്റ്റ്യൻ, കളറിസ്റ്റ് – സി.പി. രമേഷ്, വി.എഫ്.എക്സ്. – എഗ്ഗ് വൈറ്റ്, ആക്ഷൻ കോറിയോഗ്രഫി – ആക്ഷൻ പ്രകാശ്, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, ഡിസൈൻസ് – ആൻ്റണി സ്റ്റീഫൻ.
advertisement
എറണാകുളം, പൊള്ളാച്ചി, പോണ്ടിച്ചേരി, കൊടൈക്കനാൽ, വാഗമൺ തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ.
Summary: Movie starring Rahman and Bhavana starts rolling. The film is touted to be made on a big budget
മലയാളം വാർത്തകൾ/ വാർത്ത/Film/
Rahman and Bhavana | റഹ്മാനും ഭാവനയും; പുതിയ ചിത്രത്തിന് ചോറ്റാനിക്കരയിൽ തുടക്കം
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement