ഒരാളുമായി കല്യാണം ഉറപ്പിക്കുക. എന്നിട്ടതിൽ നിന്നും രക്ഷപെടാൻ വേറൊരാളുമായി ഒളിച്ചോടുക, അതും വെറും 23 ദിവസത്തെ പരിചയമുള്ളയാളോട്. എന്നിട്ടവൻ അവളെ വഴിയിൽ ഇറക്കി വിടുക. അതേ പെണ്ണിനെ തൊട്ടടുത്ത ദിവസം അയാളും കൂട്ടുകാരും വീട്ടിൽ കയറി തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുക.
ഇതെന്താ തെലുങ്ക് പടത്തിലെ കഥയാണോ എന്നാണു ലഡു ക്ലൈമാക്സിനോടടുക്കുമ്പോൾ കോടതിയിലെ ജഡ്ജിയായ ഇന്ദ്രൻസ് ചോദിക്കുന്നത്. പ്രേക്ഷകരും ഇതേ ചോദ്യം ചോദിക്കാൻ സാധ്യത കാണുന്നു.
80കളിലെ ക്ലാസ് വീണ്ടും ഒത്തുകൂടി
advertisement
പ്രേമം സംഘം വീണ്ടും വരുന്നെന്ന തലവാചകത്തോടെ അവതരിച്ച ചിത്രമാണ് ലഡു. സംഘം മൊത്തത്തിൽ ഇല്ലെങ്കിലും ശംഭുവും, ശിവൻ സാറും ഇവിടെ നായകന്മാരായ എസ്.കെയും, വിനുവുമാണ്. ശിവൻ സാറിനു പറ്റിയ പ്രണയ ദുരന്തം തിരുത്തി എഴുതാനുള്ള തത്രപ്പാടിലാണ് വിനുവായി വരുന്ന വിനയ് ഫോർട്ട്. അന്ന് എന്നവളേ പാടി മലർ മിസ്സിനെ വീഴ്ത്താൻ നോക്കി അവസാനം മാഷ് ഷോക്ക് അടിച്ചു വീണെങ്കിൽ ഇവിടെ വിനു ആ പാട്ടു കൊണ്ട് കോളേജ് കാമുകിയെ വീഴ്ത്തുന്നു.
നവ്യയുടെ ചിന്നം ചിരു കിളിയെ പ്രകാശിപ്പിച്ചു
ഒരൽപം പ്രേമ നൈരാശ്യം അനുഭവിക്കേണ്ടി വരുന്ന എസ്.കെ. 'അവള് വേണ്ട്ര ഇവള് വേണ്ട്ര' മറ്റൊരു വാചകത്തിൽ അവതരിപ്പിക്കുന്നു. വിവാഹം ചെയ്യാൻ പോകുന്ന റോണിയുടെ ദുസ്വഭാവം നിമിത്തം സെലിൻ മറ്റൊരു പ്രണയത്തിൽ ചാടിയെങ്കിൽ, നമ്മുടെ കഥാ നായിക എയ്ഞ്ചലിൻ ഏതാണ്ട് അത്തരം ഒരു കക്ഷിയുടെ കയ്യിൽ നിന്നും മോചനം നേടുകയാണ് വിനുവുമായുള്ള പ്രണയത്തിലൂടെ. ഇങ്ങനെ ചില ഇടത്തൊക്കെ 'പ്രേമം' ഉണ്ട്. ഇനി ആ തെലുങ്ക് ചിത്രം എഫക്ട് തോന്നാൻ കാരണവും കഥയിൽ പറയുന്നു. എസ്.കെയുടെ ആരാധനമൂർത്തിയാണ് അല്ലു അർജുൻ.
കൊലപാതകം ഷൂട്ട് ചെയ്‌തത് ടോർച്ചു ലൈറ്റ് വെളിച്ചത്തിൽ
ഇനി യഥാർത്ഥ പ്രണയം ഇവിടെ ഉണ്ടോ ഇല്ലയോ എന്നുള്ളത് അകലെ നിന്നും നോക്കുമ്പോൾ മരുപ്പച്ചയെന്നു തോന്നിപ്പിച്ചു അടുത്ത് ചെല്ലുമ്പോൾ അതില്ലാവുന്ന അവസ്ഥ പോലെയാണ്. ആവേശത്തിലെ പ്രണയം എന്നൊക്കെ പറഞ്ഞു മടുത്ത ക്ളീഷേ ഒരിക്കൽ കൂടി ആവർത്തിക്കുന്ന പ്രതീതി. അത്തരം ഒരു പ്രണയ സന്ധിയിലേക്കു കഥയറിയാതെ എത്തിപ്പെടുന്നവരാണ് കഥാനായകന്റെ സുഹൃത്തുക്കളും, എന്തിനു കഥാ നായകൻ പോലും.
ഒരു പഴയ ഒമ്നിയും ഒപ്പിച്ച് നായികയെ കടത്തിക്കൊണ്ടു പോവാൻ ഇവർ രംഗത്തുണ്ട്. വളരെയേറെ നേരം ആ വണ്ടിയും കുറെ കഥാപാത്രങ്ങളും നമ്മൾ കാണുന്നു. പക്ഷെ ഇത്തിരി നേരം കൊണ്ട് മിഥുനത്തിലെ സേതുമാധവൻ പ്രണയിനി സുലോചനയെ കൂട്ടുകാരൻ പ്രേമനും ചേർന്ന് ഒരു പായും രണ്ടു കുട്ടയും കൊണ്ട് പട്ടാപകൽ തട്ടിക്കൊണ്ടു പോയി കല്യാണം കഴിച്ച കഥ എന്ത് ഗംഭീരമായിരുന്നുവെന്നു ഓർക്കുന്നോ?
ഇനി ലഡു എന്താന്നുള്ളത്. ലഡു ഒരു പ്രണയത്തിന്റെ ദുരിതവും വിജയവും രണ്ടും കാണാൻ വിധിക്കപ്പെട്ട സാക്ഷിയാണ്. ദുരിത പർവത്തിൽ ഒരു സഞ്ചി നിറയെ വരുന്ന ലഡു അവസാനം കഥാ നായകനും നായികയും ഒന്നാവുമ്പോൾ താലത്തിലേറി എത്തുന്നു. ശുഭം.