നവ്യയുടെ ചിന്നം ചിരു കിളിയെ പ്രകാശിപ്പിച്ചു

Last Updated:
അഭിനേത്രിയും നർത്തകിയുമായ നവ്യ നായരുടെ ചിന്നം ചിരു കിളിയെ ഭരതനാട്യം വീഡിയോ പ്രകാശിപ്പിച്ചു. സ്പെക്ട്രം പദ്ധതിയുടെ ലോഗോ പ്രകാശനവുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ പ്രകാശനം ചെയ്‌തത്‌. കവി സുബ്രമണ്യ ഭാരതിയുടെ കവിതയെ ആസ്‌പദമാക്കി രചിച്ചിരിക്കുന്ന നൃത്ത ശിൽപ്പത്തിൽ മാതൃ വാത്സല്യം മാത്രമല്ല പറയുന്നത്. സമൂഹത്തിന് അമ്മയുടെ ഉണർത്തു പാട്ടു കൂടിയാണ്.
ഒരമ്മക്ക് കുഞ്ഞിനോടുണ്ടാവുന്ന സ്നേഹം, കുഞ്ഞു നഷ്ടപ്പെടുമ്പോൾ അമ്മക്കുണ്ടാവുന്ന വേദന, കുട്ടിയെക്കുറിച്ചുള്ള ഓർമ്മകൾ, എങ്ങനെയാണ് കുട്ടിയെ നഷ്ടപ്പെട്ടത് തുടങ്ങിയ കാര്യങ്ങളാണ് നൃത്ത വിഡിയോയിൽ പറയുന്നത്.
പിന്നണിയിൽ ഗാനം ആലപിച്ചിരിക്കുന്നത് കാർത്തിക വൈദ്യനാഥൻ. മിഥുൻ ബാബു (വയലിൻ), മനോജ് (വീണ), ആർ. ഹരികൃഷ്ണൻ (മൃദംഗം), മധു പോൾ (കീബോർഡ്) എന്നിവരടങ്ങുന്നതാണു സംഗീതം. പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. വിവാഹ ശേഷം അഭിനയ ലോകത്തു നിന്നും ഇടവേളയെടുത്ത നവ്യ, ചെറിയ രീതിയിൽ തിരിച്ചു വരവ് നടത്തിയിരുന്നു.
advertisement
"അമ്മയും കുഞ്ഞും തമ്മിലുള്ള അപരിമിതമായ സ്നേഹം പറയുന്ന ഒരു ചെറിയ നൃത്ത വീഡിയോയുമായി ഞാൻ വരികയാണ്. ഞാൻ തന്നെ സംവിധാനം ചെയ്തു അവതരിപ്പിക്കുന്നത്. എന്റെ ആദ്യ സംരംഭമെന്ന നിലയിൽ നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും അപേക്ഷിക്കുന്നു," നൃത്തത്തെക്കുറിച്ച്‌ വീഡിയോയുടെ പ്രഖ്യാപന വേളയിൽ നവ്യ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. മനു ഭരതൻ നൃത്ത സംവിധാനം നിർവഹിച്ചു ജിമ്മി റെയ്നോൾഡ്സ് നിർമ്മിക്കുന്നതാണ് വീഡിയോ.
മലയാളം വാർത്തകൾ/ വാർത്ത/Film/
നവ്യയുടെ ചിന്നം ചിരു കിളിയെ പ്രകാശിപ്പിച്ചു
Next Article
advertisement
കൊല്ലത്ത് ചേട്ടന് വേണ്ടി പഠനം ഉപേക്ഷിച്ച് മീൻ കച്ചവടത്തിനിറങ്ങിയ അനിയന് ഒന്നാം റാങ്കിന്റെ മധുരം നൽകി ചേട്ടൻ
കൊല്ലത്ത് ചേട്ടന് വേണ്ടി പഠനം ഉപേക്ഷിച്ച് മീൻ കച്ചവടത്തിനിറങ്ങിയ അനിയന് ഒന്നാം റാങ്കിന്റെ മധുരം നൽകി ചേട്ടൻ
  • മുഹമ്മദ് കനി അഫ്രാരിസ് എം.കോം ഒന്നാം റാങ്കോടെ പാസായി, അനുജന്റെ സ്വപ്നം സഫലമാക്കി.

  • സഹോദരന് വേണ്ടി പഠനം ഉപേക്ഷിച്ച സഫ്രാരിസ്, കുടുംബത്തിന്റെ ആശ്രയമായി.

  • അഫ്രാരിസ് അടുത്ത കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിക്ക് പ്രവേശിക്കാനിരിക്കുകയാണ്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement