TRENDING:

'പട്ടാപ്പകൽ' സിനിമ തുടങ്ങി; അഭിറാമും സുധി കോപ്പയും ജോണി ആൻ്റണിയും

Last Updated:

കോമഡി എന്റർടൈനർ ​ഗണത്തിൽപ്പെടുന്ന ചിത്രത്തിന് പി.എസ്. അർജുനാണ് തിരക്കഥ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
‘കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്യുന്ന ‘പട്ടാപ്പകൽ’ എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലുക്ക് ലോഞ്ചും നടന്നു. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ എൻ. നന്ദകുമാറാണ് ചിത്രം നിർമ്മിക്കുന്നത്. കോമഡി എന്റർടൈനർ ​ഗണത്തിൽപ്പെടുന്ന ചിത്രത്തിന് പി.എസ്. അർജുനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ മൂന്നിന് കോട്ടയത്തും പരിസരത്തുമായി ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം കണ്ണൻ പട്ടേരിയാണ് നിർവ്വഹിക്കുന്നത്.
പട്ടാപ്പകൽ
പട്ടാപ്പകൽ
advertisement

Also read: Dulquer Salmaan | ടോപ് ഗിയർ ഇന്ത്യ മാഗസിൻ കവർ പേജിലെ ആദ്യ മലയാളി താരമായി ദുൽഖർ സൽമാൻ

അഭിരാം രാധാകൃഷ്ണൻ, സുധി കോപ്പ, കിച്ചു ടെല്ലസ്, ജോണി ആന്റണി, രമേഷ് പിഷാരടി, വിനീത് തട്ടിൽ, ഫ്രാങ്കോ ഫ്രാൻസിസ്, പ്രശാന്ത് മുരളി, ഗോകുലൻ, രഞ്ജിത്ത് കൊങ്കൽ, രഘുനാഥ്, വൈശാഖ് വിജയൻ, ഗീതി സംഗീത, മഞ്ജു പത്രോസ്, ആമിന, സന്ധ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘കോശിച്ചായന്റെ പറമ്പിന്; ശേഷം കണ്ണൻ പട്ടേരിയും ജസ്സൽ സഹീറും സാജിർ സദഫുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജസ്സൽ സഹീർ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് ഷാൻ റഹ്മാനാണ് സം​ഗീതം ഒരുക്കുന്നത്. മനു മഞ്ജിത്തിന്റെതാണ് വരികൾ. പ്രൊഡക്ഷൻ കൺട്രോളർ: നിസാർ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, കലാസംവിധാനം: സന്തോഷ് വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം: ഗഫൂർ മുഹമ്മദ്, മേക്കപ്പ്: ജിതേഷ് പൊയ്യ, ആക്ഷൻ: മാഫിയ ശശി, കൊറിയോഗ്രഫി: ജിഷ്ണു, സ്റ്റിൽസ്: ഹരീസ് കാസിം, പി.ആർ.ഒ: പി.ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്ലമേറിയ മൂവീസ്.

മലയാളം വാർത്തകൾ/ വാർത്ത/Film/
'പട്ടാപ്പകൽ' സിനിമ തുടങ്ങി; അഭിറാമും സുധി കോപ്പയും ജോണി ആൻ്റണിയും
Open in App
Home
Video
Impact Shorts
Web Stories