Dulquer Salmaan | ടോപ് ഗിയർ ഇന്ത്യ മാഗസിൻ കവർ പേജിലെ ആദ്യ മലയാളി താരമായി ദുൽഖർ സൽമാൻ

Last Updated:

ഓട്ടോമൊബൈൽ മാഗസിനായ ടോപ് ഗിയറിന്റെ കവറിൽ ഇടം പിടിക്കുന്ന ആദ്യ തെന്നിന്ത്യൻ താരവും രണ്ടാമത്തെ ഇന്ത്യൻ നടനും കൂടിയാണ് ദുൽഖർ സൽമാൻ

ടോപ് ഗിയർ ഇന്ത്യ മാഗസിൻ കവർ പേജിൽ ഇടം പിടിക്കുന്ന ആദ്യ മലയാളി താരമായി ദുൽഖർ സൽമാൻ (Dulquer Salmaan). മാഗസിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചുള്ള ലക്കത്തിലാണ് കവറിൽ ദുൽഖർ സൽമാൻ ഇടം പിടിച്ചത്. ഓട്ടോമൊബൈൽ മാഗസിനായ ടോപ് ഗിയറിന്റെ കവറിൽ ഇടം പിടിക്കുന്ന ആദ്യ തെന്നിന്ത്യൻ താരവും രണ്ടാമത്തെ ഇന്ത്യൻ നടനും കൂടിയാണ് ദുൽഖർ സൽമാൻ.
കവർ പേജിനു വേണ്ടിയുള്ള ഫോട്ടോഷൂട്ട് ദുബായിൽ വെച്ചായിരുന്നു. സ്വപ്നസാക്ഷാത്കാരം എന്നാണ് കവർ ചിത്രത്തെക്കുറിച്ച് നടൻ പ്രതികരിച്ചത്. “ബക്കറ്റ് ലിസ്റ്റിലെ ഒരു വലിയ സ്വപ്നം ഞാൻ സാക്ഷാത്കരിച്ചു. ടോപ്പ് ഗിയർ ഇന്ത്യയുടെ മൂന്നാം വാർഷിക ലക്കത്തിന്റെ കവറിൽ എന്നെ ഫീച്ചർ ചെയ്തു,” മാഗസിന് നന്ദി പറഞ്ഞുകൊണ്ട് തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ദുൽഖർ സൽമാൻ കുറിച്ചു. ഓഡി ആർ എസ് ഇ-ട്രോൺ ജിറ്റി കാറിന് ഒപ്പം ദുൽഖർ നിൽക്കുന്ന ചിത്രമാണ് കവറിൽ.
advertisement
advertisement

View this post on Instagram

A post shared by Dulquer Salmaan (@dqsalmaan)

advertisement
സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദുൽഖറിന്റെ ചിത്രീകരണം പൂർത്തിയായ ചിത്രം. ‘കിംഗ് ഓഫ് കൊത്ത’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സംവിധായകൻ ടിനു പാപ്പച്ചനൊപ്പമുള്ള സിനിമയാണ് ദുൽഖറിന്റെ അടുത്ത ചിത്രമായി പ്രഖ്യാപിച്ചിട്ടുള്ളത്.
Summary: Dulquer Salmaan gets featured in the cover of Top Gear magazine, India. He is the first Malayali to be spotted there
മലയാളം വാർത്തകൾ/ വാർത്ത/Film/
Dulquer Salmaan | ടോപ് ഗിയർ ഇന്ത്യ മാഗസിൻ കവർ പേജിലെ ആദ്യ മലയാളി താരമായി ദുൽഖർ സൽമാൻ
Next Article
advertisement
PM Modi Address Today|  'ജിഎസ്ടി പരിഷ്കാരം സാധാരണക്കാർക്ക് വേണ്ടി; ജനങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കും'; പ്രധാനമന്ത്രി മോദി
PM Modi Address Today| 'ജിഎസ്ടി പരിഷ്കാരം സാധാരണക്കാർക്ക് വേണ്ടി; ജനങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കും'; മോദി
  • ജിഎസ്ടി ബചത് ഉത്സവ് നാളെ പ്രാബല്യത്തിൽ വരും, ജനങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കുമെന്ന് മോദി പറഞ്ഞു.

  • ജിഎസ്ടി പരിഷ്കാരങ്ങൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനവും ഉപഭോക്താക്കൾക്ക് ആശ്വാസവും നൽകും.

  • വില കുറയ്ക്കും, പുതിയ അവസരങ്ങൾ സൃഷ്ടിക്കും, മധ്യവർഗത്തിന്റെ സമ്പാദ്യം വർദ്ധിക്കും: മോദി

View All
advertisement