TRENDING:

Police day movie | ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊലപാതകത്തിൻ്റെ ചുരുളഴിയുന്ന 'പോലീസ് ഡേ'ക്ക് തിരുവനന്തപുരത്ത് തുടക്കം

Last Updated:

ടിനി ടോം, നന്ദു, അൻസിബ, ധർമ്മജൻ ബൊൾഗാട്ടി, നോബി, ശ്രീധന്യാ എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിത്രാവിഷ്ക്കാരണമായി
advertisement

പോലീസ് ഡേ. നവാഗതനായ സന്തോഷ് മോഹൻ പാലോടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സദാനന്ദ സിനിമാസിൻ്റെ ബാനറിൽ

സജു വൈദ്യാർ നിർമ്മിക്കുന്ന ഈ ചിതത്തിന്റെ പൂജാ ചടങ്ങുകൾ മാർച്ച് 17 വെള്ളിയാഴ്ച്ച തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ നടന്നു. തികച്ചും ലളിതമായ ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രി ഒ. രാജഗോപാൽ ഭദ്രദീപം തെളിയിച്ചു.

ചടങ്ങിൽ അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളും പങ്കെടുത്തു. ഒരുയർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊലപാതകത്തിൻ്റെ ചുരുളുകൾ നിവർത്തുന്ന തികഞ്ഞ സസ്പെൻസ് ത്രില്ലറാണ് ഈ ചിത്രം. ടിനി ടോം, നന്ദു, അൻസിബ, ധർമ്മജൻ ബൊൾഗാട്ടി, നോബി, ശ്രീധന്യാ എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

advertisement

Also read: ‘ഇത് മഹാനടൻ മാത്രമല്ല…മഹാ മനുഷ്യത്വവുമാണ്’ മലൈക്കോട്ടൈ വാലിബന്‍ സെറ്റില്‍ പുതുമുഖ നടന്‍റെ പിറന്നാള്‍ ആഘോഷമാക്കി മോഹന്‍ലാല്‍

മനോജ് ഐ.ജി.യുടേതാണ് തിരക്കഥ. ഡിനു മോഹൻ്റേതാണു സംഗീതം. ഛായാഗ്രഹണം – ഇന്ദ്രജിത്ത് എസ്., എഡിറ്റിംഗ് – രാകേഷ് അശോക, കലാസംവിധാനം – രാജു ചെമ്മണ്ണിൽ, കോസ്റ്റ്യും ഡിസൈൻ – റാണാ പ്രതാപ്, മേക്കപ്പ് – ഷാമി, കോ-പ്രൊഡ്യൂസേർസ് – സുകുമാർ ജി. ഷാജികുമാർ, എം. അബ്ദുൾ നാസർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രതീഷ് നെടുമങ്ങാട്,

advertisement

പ്രൊഡക്ഷൻ കൺട്രോളർ- രാജീവ് കുടപ്പനക്കുന്ന്, പി.ആർ.ഒ.- വാഴൂർ ജോസ്, ഫോട്ടോ – അനു പള്ളിച്ചൽ. മാർച്ച് 21 മുതൽ തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Film/
Police day movie | ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊലപാതകത്തിൻ്റെ ചുരുളഴിയുന്ന 'പോലീസ് ഡേ'ക്ക് തിരുവനന്തപുരത്ത് തുടക്കം
Open in App
Home
Video
Impact Shorts
Web Stories